പഴം നിറച്ച് പൊരിക്കാം
ഏത്തപ്പഴം കൊണ്ട് തയാറാക്കാവുന്ന രുചികരമായ പലഹാരങ്ങള്‍ ഇഷ്ടംപോലെയുണ്ട്. ഇന്ന് നമുക്ക് നാലുമണിച്ചായക്ക് കഴിക്കാന്‍ എളുപ്പത്തില്‍ ഒന്ന് പഴം നിറച്ചു പൊരിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണിത്.
ചേരുവകള്‍
പഴുത്ത നേന്ത്രപ്പഴം - 4
പഴത്തിനുള്ളില്‍ നിറയ്ക്കാന്‍
തേങ്ങ ചിരകിയത് - അര മുറി
പഞ്ചസാര - മൂന്ന് ടേബിള്‍ സ്പൂണ്‍
നെയ്യ് - ഒരു സ്പൂണ്‍
ഏലയ്ക്കാപ്പൊടി - അര സ്പൂണ്‍
അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
മുന്തിരി - ആവശ്യത്തിന്
മുക്കിപ്പൊരിക്കാന്‍
മൈദ മാവ് - ഒന്നര കപ്പ്
ഉപ്പ് -- ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫില്ലിങ്ങിന് ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വയ്ക്കുക. ശേഷം ഇതില്‍ തന്നെ നാളികേരവും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് പഞ്ചസാര അലിയുന്നതു വരെ ചെറുതീയില്‍ ഇളക്കിക്കൊടുക്കുക. പഞ്ചസാര അലിഞ്ഞാല്‍ ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് മിക്സ് ചെയ്ത് സ്റ്റൗവില്‍ നിന്നു മാറ്റിവയ്ക്കാം.
മാവ് തയാറാക്കാം
മൈദ ഒരു ബൗളിലേക്കിട്ട് അതിലേക്ക് ഉപ്പുചേര്‍ത്ത വെള്ളമൊഴിച്ച് അത്യാവശ്യം കട്ടിയില്‍ (ഏകദേശം ദോശമാവ്) പരുവത്തില്‍ കലക്കിവയ്ക്കുക. കട്ടയുണ്ടാവരുത്. ചൂടുവെള്ളത്തില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി കലക്കുക. ഇതിലേക്ക് മൈദ കുറേശ്ശെയായി ചേര്‍ക്കുക.
ഇനി പഴത്തിന്റെ ഒരു സൈഡ് കത്തികൊണ്ട് വരഞ്ഞതിനു ശേഷം തയാറാക്കിവച്ചിരിക്കുന്ന നാളികേരം ഇതില്‍ നിറയ്ക്കുക.
അതിനു ശേഷം ഇത് മൈദ മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ രണ്ടു വശവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ച് കോരിയെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."