കെ-ടെറ്റ് 2024; നാളെ മുതല്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രില്‍ 26
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷ- യു.പി തലം വരെ/ സ്‌പെഷ്യല്‍ വിഷയങ്ങള്‍ ഹൈസ്‌കൂള്‍ തലംവരെ) അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് https://ktet.kerala.gov.in വെബ്‌സൈറ്റില്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ അപേക്ഷിക്കാം.
ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/ ഭിന്നശേഷി/ കാഴ്ച്ചപരിമിത വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും ഫീസടക്കണം. ഓണ്‍ലൈന്‍ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴി ഫീസടയ്ക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാവൂ. അപേക്ഷിച്ച് ഫീസ് അടച്ച ശേഷം തിരുത്തലുകള്‍ അനുവദിക്കില്ല. പേര്, ജനനതീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിക്കണം. ജൂണ്‍ മൂന്നിനകം വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."