ഒ.ഐ.സി.സി കുവൈത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ വി.ടി. ബൽറാം ഉൽഘാടനം ചെയ്തു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വരുന്ന ലോകസഭാ ഇലക്ഷനിൽ മത്സരിക്കുന്ന യൂ.ഡി.ഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സൂം പ്ലാറ് ഫോമിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉത്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ജനാതിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും വർഗീയയ ശക്തികളെ അധികാരണത്തിൽ നിന്ന് തുടച്ചുനീക്കാനും ഐക്യ ജനാധിപത്യ സ്ഥാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽ മുത്തലിബ്, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷറഫുദ്ദിൻ കണ്ണേത്ത്, ഒ.ഐ.സി.സി നാഷണൽ കമ്മറ്റി വൈസ് പ്രെസിഡന്റുമാരായ എബി വരിക്കാട്, സാമുവൽ ചാക്കോ, ബഷീർ ബാത്ത, ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രെട്ടറിമാരായ വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറി നിസ്സാം തിരുവനന്തപുരം, വിവിധ ജില്ലാ പ്രധിനികളായ ശിവൻ കുട്ടി, ഷംസു താമരക്കുളം, വിപിൻ മങ്ങാട്, മാത്യൂസ് ഉമ്മൻ, ബാത്തർ വൈക്കം, ബൈജു, സാബു, കൃഷ്ണൻ കടലുണ്ടി, സുരേന്ദ്രൻ, ഷോബിൻ സണ്ണി, മാണി യൂത്ത് വിങ്ങിനുവേണ്ടി ജോബിൻ ജോസ്, വനിതാവിഭാഗം പ്രധിനിധി ചിന്നു എന്നിവർ ആശംസകൾ അറിയിച്ചു.
ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."