ഒമാനിൽ ശക്തമായ പേമാരി; നോർത്ത് അൽ ബാത്തിന ഒറ്റപ്പെട്ടു
കദ്റ:ഒമാനിൽ ബിദായ,കാബൂറ ,സഹം സോഹാർ,ഫലജ്, ലിവ, അഖർ,ബുറൈമി മേഖലകളിൽ ശക്തമായ മഴയും കാറ്റും തുടരുന്നു. സഹം വിലായത്തിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ഒരു മരണം .ഏഷ്യൻ വംശജയായ പെൺകുട്ടിയാണ് ഒഴുക്കിൽ പെട്ട് മരണമടഞ്ഞത്.
ബറൈമിയിൽ കനത്ത മഴയാണ് പെയ്തത് നിരവധി പേരെ മാറ്റി പാർപ്പിച്ചു വെള്ളകെട്ടിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്തി.ശക്തമായ മഴയിൽ കാറ്റും മിന്നലും ഇടിയും കൂടി വന്നതോടെ പല സ്ഥലത്തും വെള്ളം കയറി റോഡുകൾ തകർന്നു കാറ്റിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നും ഷീറ്റുകൾ പറന്ന് പോയും വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ബിദായ മേഖലകളിൽ കനത്ത മഴയിൽ വാദിയിലൂടെ ഒഴുകി വന്നമരങ്ങൾ റോഡിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കി.പോലീസും നഗരസഭ ജീവനക്കാരും തടസ്സങ്ങൾ നീക്കി. രാത്രി കച്ചവട സ്ഥാപനങ്ങൾ അടച്ചു താമസ സ്ഥലത്തേക്ക് പോകാൻ കഴിയാതെ പലരും ഒറ്റപ്പെട്ടു അവസ്ഥയുണ്ടായി, പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുക്കിൽ പെട്ടു, നിരവധി കടകൾ വെള്ളത്തിനടിയിലായി.കൃത്യമായ മഴ മുന്നറിയിപ്പ് നൽകിയതിനാൽ അപകടം കുറക്കാനായി.
സൊഹാറിലേക്ക് പ്രവേശിക്കാനുള്ള സോഹാർ ഗേറ്റിനു സമീപം രൂപപെട്ടത് വലിയ വാദിയായിരുന്നു അതുകൊണ്ട് തന്നെ താൽക്കാലത്തേക്ക് റോഡ് അടക്കേണ്ടി വന്നിരുന്നു .സോഹാർ സിറ്റി സെന്റർ പ്രദേശത്ത് വെള്ളംകയറി വലിയ ഷോപ്പിംഗ് സെന്ററുകളും വെള്ളം കയറി നാശ നഷ്ടങ്ങൾ ഉണ്ടായി .നിൽക്കാതെ പെയ്യുന്ന മഴ തുടരൂന്നതിനാൽ വെള്ളപോക്ക ഭീതിയിലാണ് ജനങ്ങൾ .
രാത്രി വൈകി ഇന്റർനെറ്റ് കണക്ഷൻ തകരാറിലായി മൊബൈൽ ഫോണും നിശ്ചലമായി പിന്നീട് ഉച്ചയ്ക്കാണ് ഇന്റർ നെറ്റ് സംവിധാനവും ഫോൺ വിളിക്കാനും സാധിച്ചത് അതുകൊണ്ട് തന്നെ ഈ മേഖലയിലെ ബാങ്കുകൾക്കും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ ആയില്ല .എടിഎമ്മും പ്രവർത്തിച്ചില്ല. കടകളിൽ ഇ പെയ്മെന്റ് സംവിധാനവും പ്രവർത്തിക്കാത്തതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി പരസ്പരം ബന്ധപ്പെടാൻ കഴിയാത്തത് ആശങ്ക വർധിപ്പിച്ചു.വാദിയിൽ നിന്ന് പുറത്തേക്ക് ഒഴുകിയ വെള്ളമാണ് മിക്ക പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമായത്. റോഡുകളിലെ യാത്ര തടസ്സമായതിനാൽ രോഗികളെ ഹെലികോപ്റ്റർ വഴിയാണ് ആശുപത്രിയിൽ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."