സോഷ്യല്‍ കെയര്‍ പ്രഫഷനലുകള്‍ക്ക് ലൈസൻസ് അനുവദിക്കാൻ ഒരുങ്ങി അബുദബി
അബുദബി: സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ പ്രാക്‌ടീസ് ചെയ്യുന്നതിന് ഇനി ലൈസൻസ് അനുവദിക്കും. ഇതുസംബന്ധിച്ച കരാറിൽ അബുദബി സാമൂഹിക വികസന വകുപ്പും (ഡി.സി.ഡി) അബുദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും (അഡെക്) ഒപ്പുവെച്ചു. ഇരുവകുപ്പുകളും സഹ കരിച്ചാണ് അബുദബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് ലൈസൻസ് അനുവദിക്കുന്നത്.
സാമൂഹികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ രണ്ടു വകുപ്പുകളുടെയും പങ്കാളിത്തം ഏകോപിപ്പിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ഇരു വകുപ്പുകളും സഹകരിച്ച് അഡെക്കിന്റെ ലൈസൻസുള്ള സ്വകാര്യ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന സോഷ്യൽ കെയർ പ്രഫഷനുകൾക്കു ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവചിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംയുക്ത സമിതിക്ക് കരാർ പ്രകാരം രൂപം നൽകും.
ഈ സമിതിയാവും കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുക. മുൻഗണനകൾ നിർണയിക്കുന്നതും ശിപാർശ കൾ ചർച്ച ചെയ്തത് അനുമതി നൽകുന്നതും ഉന്നതതല സമിതിയുടെ ചുമതലകളാണ്. പ്രവർത്തക സമിതി രൂപവത്കരിച്ച് കൃത്യമായ ഇടവേളകളിൽ ഉന്നതതല സമിതിക്ക് കൈവരിച്ച നേട്ടങ്ങളുടെ റിപ്പോർട്ടുകൾ സ മർപ്പിക്കുകയും ചെയ്യണം. അഡെകിനു കീഴിൽ പ്രവർത്തിക്കുന്ന 80ഓളം സോഷ്യൽ കെയർ പ്രഫഷനലു കൾക്കാണ് ആദ്യഘട്ടത്തിൽ ലൈസൻസ് നൽകുക. പിന്നീടാവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തി ക്കുന്ന സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് ലൈസൻസ് നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."