HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് സൈബര്‍ കോണ്‍ സംഘടിപ്പിച്ചു
backup
January 15 2017 | 22:01 PM
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ സംഗമം എസ്.കെ.എസ്.എസ്.എഫ് സൈബര്‍ കോണ്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു. ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ചെയര്മാന് അബ്ദുല്‍ജലീല്‍ അമ്പലക്കണ്ടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. സൈബര്‍ കുറ്റകൃത്യങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ അലി ഹുസൈന് വാഫിയും, സംഘാടകനും സോഷ്യല്‍ മീഡിയയും എന്ന വിഷയത്തില്‍ ശബിന്‍ മുഹമ്മദും ക്ലാസെടുത്തു. അസ്ലം കൊടുവള്ളി, ശഫീഖ് കായലം, സുഹൈര്‍ ഇയ്യാട്, സൈദ് അലവി മാവൂര്‍ സംസാരിച്ചു. കണ്‍വീനര്‍ അബ്ദുല്‍കരീം മൂടാടി സ്വാഗതവും നിയാസ് മാവൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."