വന്ധ്യംകരണ പദ്ധതി കടലാസില്‍; തെരുവ്‌നായ്ക്കളെ നിയന്ത്രിക്കാന്‍ നടപടിയില്ല
കുറ്റ്യാടി: അലഞ്ഞുതിരിയുന്ന തെരുവ്‌നായ്ക്കളെനിയന്ത്രിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. കുറ്റ്യാടി, തൊട്ടില്‍പ്പാലം, തളീക്കര, ദേവര്‍കോവില്‍ തുടങ്ങിയ അങ്ങാടികളെല്ലാം രാത്രിസമയങ്ങളില്‍ തെരുവ് നായ്ക്കളുടെ പിടിയിലാവും.
പകല്‍ സമയങ്ങളില്‍ പുഴയോരങ്ങളിലും കുറ്റിക്കാടുകളിലുംവിശ്രമിക്കുന്ന ഇവ രാത്രിസമയങ്ങളില്‍ അങ്ങാടികള്‍ താവളമാക്കും. വളര്‍ത്തു മൃഗങ്ങളും ഇരുചക്രവാഹന യാത്രക്കാരും അക്രമങ്ങള്‍ക്കിരയാവുന്നുണ്ട്. യാത്രക്കാര്‍ പലരും തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെടുന്നത്. ഒരു മാസം മുന്‍പ് വേളം ശാന്തിനഗറിലെ ഒരുവീട്ടില്‍ നിന്ന് കൂട് തകര്‍ത്ത് ര@ണ്ട് ആടുകളെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു.
അറവ് മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റുംതുറസായ സ്ഥലങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തെരുവ്‌നായശല്യം രൂക്ഷമാവാന്‍ ഇടയാക്കുന്നത്. അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മലയോരമേഖലയിലെ ഒരു പഞ്ചായത്തും ഇതുവരെ നടപ്പാക്കിയിട്ടില്ല. വേനല്‍ കനക്കുന്നതോടെ ഇവയ്ക്ക് ഭ്രാന്തിളകാനുള്ള സാധ്യത ഏറെയാണെന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."