HOME
DETAILS
MAL
അണ്ടോണ സുന്നി സെന്റര്‍ അക്രമിച്ചവരെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി
backup
January 15 2017 | 22:01 PM
മുക്കം: അണ്ടോണ അല്‍ മദീന സുന്നി സെന്റര്‍ ആക്രമിച്ചതായി പരാതി ലഭിച്ചതിനാല്‍ പുതിയൊത്ത് പി.സി കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര് സ്മാരക ഖുര്‍ആന്‍ കോളജില്‍ പഠിക്കുന്ന അഫ്സല് പൂളപ്പൊയില്‍, വസീം അണ്ടോണ, ഉവൈസ് മങ്ങാട് എന്നി വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതായും, സ്ഥാപനത്തിന് മാസാന്ത ലീവായതിനാല്‍ നാട്ടില്‍ നിന്നു പോയി ചെയ്ത അക്രമത്തിന് സ്ഥാപനമോ ഉസ്താദ്മാരോ ഉത്തരവാദികളല്ലന്നും മാനേജിങ് കമ്മിറ്റി അറിയിച്ചു.
പ്രസിഡന്റ് യു.കെ അബ്ദുല്ലത്വീഫ് മൗലവി അധ്യക്ഷനായി. കെ.പി അബൂബക്കര്‍ മുസ്ലിയാര്, എ.യു മുഹമ്മദ് ഫൈസി, എന്‍. അബ്ദുള്ള ഫൈസി, യു.പി.സി അബൂബക്കര്‍ ഫൈസി, കെ. മുഹമ്മദ് ബാഖവി, പി.സി യൂസുഫ് ഫൈസി, കെ.കെ കരീം ഹാജി, വി.കെ മുഹമ്മദ് ഹാജി, പി.കെ അബ്ദുല്ല മാസ്റ്റര്‍, എന്‍. ചേക്കു ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."