ഭരണഘടനയെ തൊട്ട് സത്യം ചെയ്തവര്‍ ഭരണഘടന ലംഘിക്കരുത്:ദക്ഷിണ
കൊല്ലം: ഭരണഘടനയെതൊട്ട് സത്യം ചെയ്തവര്‍ കേസര ഉറപ്പിക്കുന്നതിന് വേണ്ടി ഭരണഘടനയെ ലംഘിക്കുന്നത് ലജ്ജാവഹമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി.രാഷ്ടപിതാവിനെ അപമാനിച്ച ഹരിയാന മന്ത്രി അനില്‍വിജ്ജിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി രാജ്യദദ്രോഹക്കുറ്റത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണ വജ്രജൂബിലി സമാപന സമ്മേളനത്തിന് തുടക്കം കുറിച്ച് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചരണ സന്ദേശ യാത്രക്ക് കണ്ണനല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്വീകരണയോഗം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.സന്ദേശയാത്ര ഓയൂരില്‍ നിന്നും ആരംഭിച്ച് കണ്ണനല്ലൂരില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ജാഥാ അംഗങ്ങളായ പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി,എ.കെ.ഉമര്‍ മൗലവി,കടയ്ക്കല്‍ ജുനൈദ്, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, വണ്ടിപ്പുര സുലൈമാന്‍ സാര്‍, ഇ.കെ.സുലൈമാന്‍ ദാരിമി,തലനാട് സിറാജുദ്ദീന്‍ അബ്‌റാരി,എ.വൈ.ഷിജു തോന്നയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
കൊല്ലം: ജംഇയ്യത്തുല്‍ ഉലമാ വജ്രജൂബിലി സന്ദേശ പ്രചരണ യാത്രയ്ക്ക് കിളികൊല്ലൂര്‍ മന്നാനിയ്യാ ഉമറുല്‍ ഫാറൂഖില്‍ സ്വീകരണം നല്‍കി. പ്രിന്‍സിപ്പല്‍ പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. സന്ദേശ പ്രചര ജാഥ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്റ്റന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മറുപടി പ്രസംഗം നടത്തി. പുലിപ്പാറ എസ്.എ അബ്ദുല്‍ ഹക്കീം മൗലവി, കാരാളികോണം സലീം മൗലവി, അബ്ദുല്ലാ മൗലവി അല്‍ഖാസിമി, പാലുവള്ളി നാസിമുദ്ദീന്‍ മന്നാനി, വൈ സക്കീര്‍ ഹുസൈന്‍ മന്നാനി, കെ.എം.വൈ.എഫ് യൂനിറ്റ് സെക്രട്ടറി എസ് ഫൈസല്‍, അന്‍ഷാദ് മന്നാനി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."