കെ.എസ്.ടി.എ ജില്ലാസമ്മേളനം സമാപിച്ചു
കൊട്ടാരക്കര: രണ്ടു ദിവസമായി കുളക്കട ഗവ. ഹൈര്‍സെക്കന്ററി സ്‌കൂളില്‍ നടന്നുവന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു. രാജഗോപാലന്‍നായര്‍ എന്‍ഡോവ്‌മെന്റ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ സഹദേവനും കെ.എസ്. ടി.എ അവാര്‍ഡ് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍ രമേശും വിതരണം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എസ് മസൂനത് ബീവി അധ്യക്ഷയായി .വൈസ് പ്രസിഡന്റ് എം.എസ് ഷിബു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രാജേഷ്,അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍,വൈസ് പ്രസിഡന്റ് ഡി വിമല, സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു, വൈസ് പ്രസിഡന്റ് കെ.സി അനിതകുമാരി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അധ്യാപക സമൂഹം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ കെ.എസ്.ടി.എ ജില്ലാ സമ്മേളനം പ്രമേയത്തില്‍ തീരുമാനിച്ചു. കുളക്കടയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം വര്‍ഗീയതയെ ചെറുക്കുക രാജ്യത്തിന്റെ മതേതര സംസ്‌കാരം സംരക്ഷിക്കുക, വിദ്യാഭ്യാസ കാവിവല്‍ക്കരണം അവസാനിപ്പിക്കുക, നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
ടി.ആര്‍ മഹേഷിനെ പ്രസിഡന്റായും ബി സതീഷ് ചന്ദ്രനെ സെക്രട്ടറിയായും 37 അംഗ എക്‌സിക്യൂട്ടീവിനെയും 73 അംഗ ജില്ലാ കമ്മിറ്റിയെയും കെ.എസ്.ടി.എ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ : പി ശശിധരന്‍ നായര്‍, എം.എസ് ഷിബു, പി മാര്‍ഗരറ്റ്,കെ ഹലീനാബീവി (വൈസ് പ്രസിഡന്റുമാര്‍),എസ് മാത്യൂസ്, എം ശരത് ചന്ദ്രന്‍, ആര്‍.ബി ശൈലേഷ് കുമാര്‍, ജെ ശശികല (ജോയിന്റ് സെക്രട്ടറിമാര്‍ )ജി.കെ ഹരികുമാര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."