കോഴിക്കോട്ട് കത്തിച്ചാമ്പലായത് കേരളത്തിന്റെ സാംസ്കാരിക പ്രബുദ്ധത: കെ.കെ രമ
വാടാനപ്പള്ളി: അഭിപ്രായം പറയാന്‍പോലും പേടിയുള്ള അവസ്തയിലാണ് കേരളം എത്തിനില്‍ക്കുന്നതെന്ന് ആര്.എം.പി കേന്ദ്ര കമ്മിറ്റിയംഗം കെ.കെ രമ. താന്‍ എഴുതിയ പുസ്തകം കത്തിച്ചുകളയേണ്ട അവസ്ത ഒരെഴുത്തുകാരന് വന്നിരിക്കുന്നു. കോഴിക്കോട് കത്തിച്ചാമ്പലായത് കേരളത്തിന്റെ സാംസ്കാരിക ജീവിത പ്രബുദ്ധതയാണെന്നും അവര്‍ പറഞ്ഞു.
ആര്.എം.പി നാട്ടിക മേഖലാ കമ്മിറ്റി ചേറ്റുവയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ.
നിലമ്പൂരില്‍ രണ്ടുപേരെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി ഞങ്ങളിതറിയില്ലായെന്ന് വിളിച്ചുപറയുമ്പോള്‍ എങ്ങനെയാണ് നീതി ലഭിക്കുകയെന്ന് രമ ചോദിച്ചു.
എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ കൊന്നൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പിയെ ഫാസിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കുമ്പോള്‍ സി.പി.എമ്മിനെ എന്ത് വിളിക്കണമെന്നും രമ ചോദിച്ചു. അച്ഛാദിന്‍ എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മോദി ഏത് നല്ല ദിനമാണ് സമ്മാനിച്ചത്. നോട്ട് നിരോധിച്ചതിലൂടെ ആശുപത്രിയില്‍ പോകാന്‍ പോലും പണമില്ലാതെ നെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യത്തുള്ളതെന്നും രമ പറഞ്ഞു.യു.എ.പി.എ എന്നാല്‍ യുവമോര്‍ച്ച ആജ്ഞാപിക്കും പിണറായി അനുസരിക്കും എന്നാണെന്ന് തുടര്‍ന്ന് പ്രസംഗിച്ച ആര്.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് ഹരിഹരന് അഭിപ്രായപ്പെട്ടു. മോചിത മോഹനന് അധ്യക്ഷനായി.
പാര്‍ട്ടി സംസ്ഥാന ചെയര്മാന് ടി.എല്‍ സന്തോഷ്, ജില്ലാ സെക്രട്ടറി പി.ജെ മോന്‍സി, ചെയര്മാന് അഡ്വ. വി.എം ഭഗവത്സിങ്, ഇ.വി ദിനേശ്കുമാര്‍, ആര്.എം ഷംസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."