നിളയുടെ സംരക്ഷണത്തിന് നൂതന പദ്ധതി
ചെറുതുരുത്തി: നീരൊഴുക്ക് നിലച്ച് കണ്ണീര്‍ ചാലായി മാറിയ നിളയില്‍ അവശേഷിക്കുന്ന അവസാനതുള്ളി സംരക്ഷിക്കാന്‍ ചിലവ് കുറഞ്ഞ നൂതനപദ്ധതി.
പദ്ധതിയുടെ ഭാഗമായി പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, ദേശമംഗലം പഞ്ചായത്തുകളില്‍ മണല്‍ ബണ്ട് നിര്‍മിക്കാന്‍ ധാരണയായി. നിലവില്‍ വേനല്‍ കാലത്ത് പഞ്ചായത്തുകള്‍ മണല്‍ ചാക്കുകള്‍കൊണ്ട് താല്‍ക്കാലിക തടയണ നിര്‍മിച്ച് ജലസംരക്ഷണം ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതുമൂലം ദീര്‍ഘകാല ആനുകൂല്യം ലഭിക്കില്ലെന്നും ചിലവ് കൂടുതലാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
കാലവര്‍ഷക്കാലത്ത് വെള്ളം കുത്തിയൊലിച്ച് എത്തുന്നതു കാരണം മണല്‍ ചാക്കുകള്‍ ഒലിച്ചുപോവുകയും മണല്‍ നഷ്ടമാകുന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം പുഴയില്‍ നിറയുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി തയാറാക്കിയത്. ഒരു ബണ്ട് നിര്‍മിക്കാന്‍ രണ്ടര ലക്ഷം രൂപയില്‍ താഴെയെ ചിലവ് വരുകയുള്ളു.
സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എ മുരളീധരന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശമംഗലം കുടപ്പാറ കടവില്‍ സംഘം സന്ദര്‍ശനം നടത്തി. ചെറുതുരുത്തി സ്ഥിരം തടയണയുടെ നിര്‍മാണത്തിനാവശ്യമായ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും വിദഗ്ദ സമിതിയിലെ രണ്ട് ഒഴിവുകള്‍ നികത്തുമെന്നും യു.ആര്‍ പ്രദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."