തങ്കക്ക് ഇനി പുതുവെളിച്ചത്തിന്റെ ജീവിതം
കുന്നംകുളം: അനാഥത്വത്തിന്റെ ഇരുളില്‍നിന്ന് തങ്കക്ക് ഇനി പുതുവെളിച്ചത്തിന്റെ ജീവിതം. കുറുക്കന്‍പാറ സ്വദേശിനി തങ്കയുടെ വീട് വൈദ്യൂതീകരിച്ചു നല്കി കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് മാതൃകയായി.
ഇരുളടഞ്ഞ മനസുപോലെയായിരുന്നു കുറുക്കന്‍പാറയിലെ ചേരികല്ലിങ്ങലിലെ തങ്കയുടെ വീടും.
കാലങ്ങള്‍ക്ക് മുന്‍പ് തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചതോടെ ആ വീട്ടില്‍ അവരൊറ്റക്കായി. സഹോദങ്ങളുടെ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇവര്‍ കഴിയുന്നത്.
രാത്രികാലങ്ങളില്‍ വീട്ടില്‍ വെളിച്ചമില്ലാത്തത് ഇവരെ വല്ലാതെ ഭീതിയിലാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കുറുക്കന്‍പാറ വാര്‍ഡ് സമ്പൂര്‍ണ വൈദ്യൂതീകരണം നടത്തുന്നതിന്റെ ഭാഗമായാണ് തങ്കക്ക് വീട് വയറിങ് നടത്തി വൈദ്യുതി കണക്ഷന് നല്‍കിയത്.
സംസ്ഥാന വ്യവസായ കായിക വകുപ്പുമന്ത്രി എ.സി മൊയ്തീന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാ രഞ്ജിത്ത് അധ്യക്ഷയായി.
കെ.എസ്.ഇ.ബി ഓഫിസറും അസോസിയേഷന് ജില്ലാ ട്രഷററും സണ്ണി. പി. സാമുവല്‍, സി.ഐ.ടി.യു വര്‍ക്ക്സ് അസോസിയേഷന് അനില്‍ സി ജേക്കബ്, പ്രൊഫ. ജിജി പോള്‍, നളിനി സത്യന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."