മാരക കീടനാശിനി; ദുരിതം അനുഭവിക്കുന്ന 256 പേര്‍
.
പാലക്കാട്: ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും, മേഴ്‌സി കോളജ് ഒന്നാം വര്‍ഷ എം.എസ് .ഡബ്ലിയു ഡിപാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തില്‍ മുതലമട പഞ്ചായത്തില്‍ മാമ്പള്ളം, കിഴക്കെക്കാട്, മല്ലന്‍കുളമ്പ്, പള്ളം എന്നീ ഗ്രാമങ്ങളില്‍ നടത്തിയ ആരോഗ്യ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പടെയുള്ള മാരക കീടനാശിനിയുടെ ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി.
368 വീടുകളിലായി നടത്തിയ പഠനത്തില്‍ 256 പേര്‍ക്ക് കാര്യമായ അസുഖവും ജനിതക തകരാറുകളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 13 പേര്‍ക്ക് ക്യാന്‍സര്‍, ജനിതക പ്രശ്‌നങ്ങള്‍ 13 പേര്‍ക്ക്, ഹൃദയ സംബന്ധ പ്രശ്‌നങ്ങള്‍ 15 പേര്‍ക്ക്, ബി.പി. 23 പേര്‍ക്ക്, കാഴ്ചത്തകരാറുകള്‍ 22 പേര്‍ക്ക് തുടങ്ങി ഇരുപത്തഞ്ചോളം അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പതിനൊന്നോളം പേര്‍ ഇവിടങ്ങളില്‍ ഇത്തരം രോഗം കൊണ്ട് മരണപ്പെട്ടു. അതില്‍ എട്ടു പേര്‍ കാന്‍സര്‍ ബാധിച്ചതാണ് മരിച്ചിരിക്കുന്നത്.
മാന്തോപ്പുകള്‍ അധികം ഇല്ലാത്ത, അതേസമയം ഇതുമായി ബന്ധമുള്ള ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് ഇത്രയധികം മാരക രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് എന്നത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ട വിഷയമാണെന്ന് സംഘാടകര്‍ വിലയിരുത്തി.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിലേക്കും ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്കും നല്‍കുമെന്ന് ആശ്രയം ഭാരവാഹികള്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലം വിഷമം അനുഭവിക്കുന്നവര്‍ക്ക് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതി വരെ നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞ സാഹചര്യത്തില്‍ മുതലമടക്കാര്‍ക്കും അതെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഠനങ്ങള്‍ നടത്തുന്നത്.
ആശ്രയം പ്രവര്‍ത്തകരായ അരവിന്ദാക്ഷന്‍, റീത്ത അരവിന്ദ്, ശശികുമാര്‍ , വൈശാഖ് കൃഷ്ണന്‍, സതീഷ്, പ്രശാന്ത്, പ്രസാദ്, ബിനു, അനിതാ കൃഷ്ണമൂര്‍ത്തി, ഷിബു, ചിത്ര, നീന എന്നിവരും, മേഴ്‌സി കോളജ് പിജി അധ്യാപികമാരായ മെറിന്‍, സൗമ്യ, ക്യാംപ് ലീഡര്‍ ശരണ്യ, വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയിലെ എസ് ഗുരുവായൂരപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ട പഠനം നടത്തിയത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."