കമലിന്നെതിരെയുള്ള പ്രസ്താവനക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം: യൂത്ത് കോണ്‍ഗ്രസ്
ആലത്തൂര്‍: സംവിധായകന് കമലിന്നെതിരെ വിദ്വോഷജനകമായ വാക്പ്രയോഗം നടത്തിയ എ.എന്‍.കൃഷ്ണന്നെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തത് സി.പി.എം ഉം ബി.ജെ.പി യും ചേര്‍ന്നുള്ള ഒത്തു കളിയാണെന്ന് ഡീന്‍ കുര്യോക്കോസ്. യൂത്ത് കോണ്‍ഗ്രസ് മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം 10ാം തിയ്യതി ഡി.ജി.പി ക്ക് പരാതി നല്‍കിയിട്ടും ഇന്നേവരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തത് ദുരൂഹതയാണ്. ഐ.പി.സി അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെയോ ഭാഷയുടെയോ വംശത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ പേരില്‍ ശത്രുത വളര്‍ത്തുന്ന പേരില്‍ പ്രസ്താവന ഇറക്കുന്നത് ശിക്ഷാര്‍ഹമാണ്. മനപൂര്‍വമായി വീഴ്ച വരുത്തുന്നത് സംബന്ധിച്ച് മറുപടി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ്, സംസ്ഥാന ഭാരവാഹിയായ സുനില്‍ ലാലു, ഫൈസല്‍ ചാലില്‍, സിദ്ദീഖ്, രതീഷ് കൃഷ്ണ, പാളയം പ്രദീപ്, ഷിജു വെളിയത്ത്, ഫിറോസ് ബാബു, പി.ഐ. ഷാനവാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."