ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാന്റില്‍
ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബോവിക്കാനത്ത് നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ഹിന്ദുഐക്യവേദി താലൂക്ക് ആക്ടിങ് പ്രസിഡന്റ് ബി വാമന ആചാര്യയുടെ ജ്വല്ലറിക്കു നേരെ അക്രമം നടത്തുകയും കാര്‍ തീവച്ചു നശിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ അഞ്ചുപേരെ റിമാന്റ് ചെയ്തു. മുതലപ്പാറയിലെ മൊയ്തീന് സുനൈദ്(31), ബാലനടുക്ക സ്വദേശികളായ ജാഫര്‍ (28), അബ്ദുല്ലത്തീഫ് (35), ബോവിക്കാനത്തെ മൊയ്തീന് സിദ്ദീഖ്(28), ബാലനടുക്കയിലെ അബ്ദുല്‍നിസാര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം മടിക്കേരിയിലേക്ക് മുങ്ങിയ ഇവരെ ആദൂര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അക്രമമുണ്ടായത്. സുനൈദ് ഡി.വൈ.എഫ്.ഐ ബോവിക്കാനം യൂനിറ്റ് സെക്രട്ടറിയാണെന്ന് പൊലിസ് പറഞ്ഞു. മൂന്നുപേര്‍ രണ്ടുമാസംമുമ്പ് എസ്.ഡി.പി.ഐയില്‍ നിന്നു ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നവരാണ്. ജ്വല്ലറി അക്രമിക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ 27 പേര്‍ക്കെതിരേയാണ് ആദൂര്‍ പൊലിസ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."