പള്ളത്തൂര്- ഉര്‍ഡൂര്‍ റോഡ് ആരു നന്നാക്കും..?
പള്ളത്തൂര് പ്രദേശം ദേലംപാടി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണെങ്കിലും റോഡിന്റെ ഒരു ഭാഗം കര്‍ണാടകയുടേതാണ്
ഇരു സര്‍ക്കാറുകളും പരസ്പരം പഴി ചാരുമ്പോള്‍ ദുരിതമനുഭവിക്കുന്നതു പ്രദേശവാസികള്‍
മുള്ളേരിയ: അധികൃതരുടെ അനാസ്ഥ മൂലം പള്ളത്തൂര്-ഉര്‍ഡൂര്‍ റോഡ് ശോചനീയാവസ്ഥയില്‍. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ ദേലംപാടിയിലെ മൂന്നുകിലോമീറ്ററോളം വരുന്ന റോഡ് വര്‍ഷങ്ങളായി തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്.
കെ.എസ്.ആര്.ടി.സി ബസ് ഉള്‍പ്പെടെ ദിവസവും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നത് ഈ റോഡിലൂടെയാണ്. നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് റോഡ് നന്നാക്കാമെന്നു നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനായി ബജറ്റില്‍ തുകയും നീക്കി വച്ചിരുന്നു. പള്ളത്തൂര് പ്രദേശം ദേലംപാടി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണെങ്കിലും റോഡിന്റെ ഒരു ഭാഗം കര്‍ണാടകയുടേതാണ്.
അതിനാല്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് കര്‍ണാടകയാണെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഇരു സര്‍ക്കാറുകളും പരസ്പരം പഴി ചാരുമ്പോള്‍ ദുരിതമനുഭവിക്കേണ്ട സ്ഥിതിയാണ് പ്രദേശവാസികള്‍ക്കുള്ളത്. അതു പോലെ പള്ളത്തൂര് പുഴക്ക് കുറുകെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത കൈവരിയില്ലാത്ത പാലം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളേറെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."