ഒരേക്കറില്‍ 15 കുഴല്‍ കിണര്‍ !
ആലക്കോട്: ഒരേക്കര്‍ സ്ഥലത്ത് പതിനഞ്ചോളം കുഴല്‍ കിണര്‍ നിര്‍മിക്കാനുള്ള കെട്ടിട നിര്‍മാണ കമ്പനിയുടെ ശ്രമത്തിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി. ആലക്കോട് പഞ്ചായത്തിലെ കാവുംകുടി വാര്‍ഡിലാണ് കുടിവെള്ളം സംരക്ഷിക്കാനുള്ള നാട്ടുകാരുടെ സമരം. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കാവുംകുടിയില്‍ അറുപതോളം വീട്ടുകാര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് മാസങ്ങള്‍ക്ക് മുമ്പ് കമ്പനി പ്രവൃത്തി ആരംഭിച്ചത്. ഒരേക്കര്‍ പ്രദേശം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തട്ടുകളാക്കി തിരിച്ച് പതിനഞ്ചോളം വീടുകള്‍ നിര്‍മിച്ച് വില്‍ക്കാനാണ് പദ്ധതി. ചെങ്കുത്തായ പ്രദേശം യാതൊരുവിധ അനുമതിയുമില്ലാതെ നിരപ്പാക്കുകയും രണ്ടു കുഴല്‍ കിണറുകള്‍ ഇതിനോടകം നിര്‍മിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഓരോ പത്ത് സെന്റിലും ഒരു കുഴല്‍ കിണര്‍ എന്ന രീതിയില്‍ നിര്‍മാണം തുടങ്ങിയതോടെയാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
കിണര്‍ നിര്‍മാണത്തിന് കമ്പനിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ പഞ്ചായത്ത് സെക്രട്ടറിക്കും പൊലിസി നും പരാതി നല്‍കിയിട്ടുണ്ട്. കിണര്‍ കുഴിക്കാനുള്ള അനുമതിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങിനെയൊരു അനുമതി തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കമ്പനിയുടെ നിലപാടുകള്‍ക്കെതിരേ വകുപ്പ് മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."