മാടായിപാറയില്‍ ഖനനം നടത്തി വാട്ടര്‍ടാങ്ക് നിര്‍മാണം
പഴയങ്ങാടി: മാടായിപാറയില്‍ വീണ്ടും ഖനനം അനുവദിക്കില്ലെന്ന് പരിസ്ഥിതി സമിതി. കുടിവെള്ള പദ്ധതിക്കായി വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ മാടായി ഐ.ടി.ഐക്ക് സമീപമാണ് ഖനനം നടത്തുന്നത്.
ടാങ്ക് നിര്‍മാണത്തിന് ഐ.ടി.ഐയുടെ മതില്കെട്ടിനുള്ളില് തന്നെ ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും മാടായി പാറയുടെ സൗന്ദര്യം നുകരുന്ന സ്ഥലത്ത് തന്നെ ഖനനം നടത്തുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് പരിസ്ഥിതി സമിതി അംഗങ്ങള്‍ പറയുന്നു. പാറയിലെ ഖനനം തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സമിതി ജില്ലാസെക്രട്ടറി പഴയങ്ങാടി പൊലിസില്‍ പരാതി നല്കി.
ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഉദ്യോഗസ്ഥന് മാടായി പാറ സന്ദര്‍ശിച്ചിരുന്നു.
പാറയുടെ ജൈവ വൈവിധ്യത്തിന് യാതൊരു കോട്ടവും തട്ടാത്ത വിധത്തിലും ഉടമസ്ഥാവകാശം ഉടമസ്ഥരില്‍ തന്നെ നിലനിര്‍ത്തികൊണ്ടും ആചാര അനുഷ്ഠാനങ്ങളെ പരിപൂര്‍ണമായി സംരക്ഷിച്ചും പദ്ധതി നടപ്പാക്കുമെന്നു പറയുകയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."