കറുത്ത ഞായറില്‍ പൊലിഞ്ഞത് നാലുപേര്‍
തലശ്ശേരി: കണ്ണൂര്‍ ജില്ലയ്ക്ക് ഇന്നലെ കറുത്ത ഞായര്‍. പുന്നോലിലും കിഴുന്നയിലുമായി നടന്ന രണ്ട് അപകടങ്ങളിലായി പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ മരിച്ച വാര്‍ത്തയാണ് ഇന്നലെ കണ്ണൂര്‍ ജില്ലയിലാകെ മൂകത പടര്‍ത്തിയത്. സ്ഥിരം അപകടക്കെണിയൊരുക്കുന്ന പുന്നോല്‍ പെട്ടിപ്പാലം റെയില്‍വെ ലൈനില്‍ പിഞ്ചുകുഞ്ഞും രണ്ടു സഹോദരിമാരുമുള്‍പ്പെടെ മൂന്നു പേരാണ് ട്രെയിനിടിച്ചു മരിച്ചത്. പുന്നോലില്‍ വച്ചു ട്രെയിനിടിച്ചു മരിച്ചവരുടെ കണക്കുകള്‍ കേള്‍ക്കുമ്പോഴറിയാം റെയില്‍വെയുടെ പിടിപ്പുകേട്. കാടു മൂടിക്കിടക്കുന്ന റെയില്‍വെ ലൈന്‍ വളഞ്ഞു വരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് റെയില്‍ പാതയോരത്തു കൂടി നടന്നുപോകുന്നവര്‍ക്ക് അറിയാനാകുന്നില്ല. ഇന്നലെ മരണപ്പെട്ട നസീമയും സുബൈദയും ബന്ധുവിന്റെ ഗൃഹപ്രവേശത്തിനു പോയി തിരിച്ചുവരുന്ന വഴി പുന്നോല്‍ മീത്തലെപള്ളിക്ക് സമീപത്തെ മറ്റൊരു ബന്ധുവിന്റെ വീട്ടിലും പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പുന്നോല്‍ പെട്ടിപ്പാലം പ്രദേശത്ത് എത്തിയത.് അപകടം വരുത്തിയ പരശുറാം എക്‌സ്പ്രസിനടിയില്‍ നിന്നു ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂര്‍ ശ്രമം നടത്തിയാണ് നസീമയുടെയും സുബൈദയുടെയും മൃതദേഹം പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഇവിടെ വച്ച് മരിച്ചിരുന്നു. തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ന്യൂമാഹി എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. സംഭവത്തില്‍ അനുശോചിച്ച് കൊടുവള്ളി, ജോസ്ഗിരി പ്രദേശങ്ങളില്‍ ഇന്നു രാവിലെ മുതല്‍ വൈകുന്നേരം നാലുമണി വരെ ഹര്‍ത്താലാചരിക്കും. തലശ്ശേരി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഖബറടക്കും. ഇന്നലെ കിഴുന്നയില്‍ കല്ലുമ്മക്കായ പറിക്കാനായി പാറയില്‍ കയറിയ യുവാവ് തിരയില്‍പ്പെട്ടു മരിച്ച സംഭവവും നാടിനെ നടുക്കി. നാട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കാതെ അപകടമേഖലയിലെ പാറയില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. മുഴപ്പിലങ്ങാട് ബീച്ച്, കിഴുന്നപ്പാറ ഭാഗങ്ങളില്‍ കല്ലുമ്മക്കായ പറിക്കാനായി രാപകല്‍ ഭേദമന്യേ ദൂര
ദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കു കടലിനെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. മുഴപ്പിലങ്ങാട്, കിഴുന്ന ഭാഗങ്ങളില്‍ ഇതുമൂലം അപകടമരണങ്ങള്‍ തുടര്‍ക്കഥയായിട്ടും വഴുക്കലുള്ള പാറകളില്‍ കയറി ആളുകള്‍ കല്ലുമ്മക്കായ ശേഖരിക്കുന്നത് നിയന്ത്രിക്കാന്‍ സുരക്ഷാസംവിധാനങ്ങളൊന്നും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."