ദളിത് കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം; മൂന്നു പേര്‍ക്ക് പരുക്ക്
കളമശ്ശേരി: എച്ച്.എം.ടി കോളനിയില്‍ ദളിത് കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം. മൂന്നു പേര്‍ക്ക് പരുക്കേറ്റു. കൂറ്റാലത്ത് വീട്ടില്‍ അയ്യപ്പന്റെ ഭാര്യ രാധ (65) , മക്കളായ ബിജിന് (32), ബിനു (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാധയേയും ബിജിനേയും എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലും ബിനുവിനെ ലിസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇന്നോവ കാറിലെത്തിയ എട്ടംഗ അക്രമിസംഘം വീട്ടില്‍ കയറിയാണ് കുടുംബാംഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
വടിവാളുകളും കമ്പിവടിയടക്കമുള്ള മാരാ കായുധങ്ങളുമായി എത്തിയ അക്രമിസംഘം വീടിന് നൂറ് മീറ്ററകലെ വാഹനം നിറുത്തിയിട്ടതിന് ശേഷം ആദ്യം സംഘത്തില്‍ പെട്ട മൂന്ന് പേര് വാതില്‍ തള്ളിത്തുറന്ന് ബിജിനെ കഴുത്തില്‍ കത്തി വച്ച് വീടിന് പുറത്തേക്ക് വലിച്ചിട്ട് മര്‍ദിച്ചു. ഇത് തടയാന്‍ വന്ന അമ്മ രാധയെ അക്രമികള്‍ പിടിച്ച് വച്ച് കാലില്‍ വടികൊണ്ട് അടിക്കുകയായിരുന്നു. അമ്മയേും അനിയനേയും മര്‍ദിക്കുന്നത് കണ്ടെത്തിയ ബിനുവിനെയും സംഘം മര്‍ദിച്ചു. തലയില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ ബിനു ഗുരുതര പരിക്കോടെ കലൂര്‍ ലിസി ആശുപത്രിയിലെ അത്യാഹിക വിഭാഗത്തില്‍ ചികിത്സയിലാണ്. ബിനു കെ.പി.എം.എസിന്റെ യൂണിറ്റ് സെക്രട്ടറിയാണ്.
ശനിയാഴ്ച രാത്രി സി.പി.എം പാര്‍ട്ടി ഓഫിസിന് മുന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ സി.പി.എം പ്രവര്‍ത്തകനായ ബാബു എന്നയാള്‍ മര്‍ദിച്ചിരുന്നു. ബാബുവിനെതിരേ കേസെടുത്ത് പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മര്ദനമേറ്റയാള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബിനുവിന്റെ ഇളയ സഹോദരനായ ബിബിനും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ബിബിനെ മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ച് ഒരു സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ബിബിന്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ സംഭവത്തെ തുടര്‍ന്നാണ് കുടുംബത്തിന് നേരെയും ഗുണ്ടാ അക്രമണം നടത്തിയതെന്നാണ് കരുതുന്നത്. നേരത്തേ സി.പി.എം പ്രവര്ത്തകന്നായിരുന്ന ബിനു രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു. സി.പി .എം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."