നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കുട്ടിപൊലിസിന്റെ വക മധുര'ശിക്ഷ'
അങ്കമാലി: കുട്ടി പൊലിസാണെന്ന് കരുതി നിയമം തെറ്റിച്ച് വാഹനം ഓടിച്ച് എസ്‌കേപ്പ് ആകാമെന്ന് കരുതണ്ട. നിയമം ലംഘിക്കുന്നവരെ കുട്ടി പോലിസ് പിടിച്ചു നിറുത്തി ഉപദേശം നല്‍കി പ്രതിജ്ഞ എടുപ്പിച്ചു മിഠായിയും തന്നേവിടൂ...
വാഹന ബോധവല്‍ക്കരണത്തിനായി അങ്കമാലിയില്‍ ഇറങ്ങിയ കുട്ടി പൊലിസ് ഹെല്‍മറ്റ് ധരിക്കാതെ വന്ന വിദ്യാര്‍ഥികള്‍ കൈകാട്ടിയപ്പോള്‍വണ്ടി നിര്‍ത്താതെ പോകാമെന്നു കരുതിയപ്പോള്‍ സ്റ്റുഡന്റ് കേഡറ്റ് പൊലിസ് റോഡിലേയ്ക്ക് ഇറങ്ങിയാണ് വണ്ടി നിര്‍ത്തിച്ചത്. പിന്നെ വിശേഷം ഒക്കെ ചോദിച്ചു സൗഹൃദപരമായി റോഡ് നിയമങ്ങളെക്കുറിച്ച് ലഘു ഉപദേശം. ഒപ്പം ഇനി മുതല്‍ ഹെല്‍മറ്റ് വച്ചോളാമെന്നു പ്രതിജ്ഞയും എടുപ്പിച്ചു. മാത്രമല്ല മിഠായിയും കൊടുത്ത് നല്ലൊരു ഷേക്ക് ഹാന്റും സമ്മാനിച്ചാണ് കുട്ടി പൊലിസ് വിദ്യാര്‍ഥികളെ യാത്രയാക്കിയത് .
സംസ്ഥാന സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് കേഡറ്റ് പൊലിസിനെ സഹകരിപ്പിച്ചുകൊണ്ട് ഇന്നലെ അങ്കമാലി ക്യാംപ് ഷെഡ് റോഡില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയിലായിരുന്നു ഈ രംഗം. അങ്കമാലിയില്‍ പാതയോരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വരുന്നവര്‍ക്ക് ബോധവല്‍കരണവും നിയമങ്ങള്‍ പാലിച്ചു വാഹനമോടിച്ചവര്‍ക്കു അഭിനന്ദങ്ങളും നല്‍കി. . സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ വന്നവരെ തുടര്‍ന്ന് നിയമം പാലിച്ചു വാഹനം ഓടിക്കുമെന്ന് പ്രതിജ്ഞ എടുപ്പിച്ച ശേഷം മധുരം നല്‍കിയാണ് യാത്രയാക്കിയത് .
യാത്രക്കാരുമായി സൗഹൃദാന്തരീക്ഷത്തില്‍ നടപ്പാക്കുന്ന പരിപാടിയില്‍ മൂക്കന്നൂര്‍ എസ്എച്ച് ഓഎച്ച്എസി ലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളടക്കം 30ഓളം സ്റ്റുഡന്റ് കേഡറ്റ് പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു . പങ്കെടുത്തു. ജോയിന്റ് ആര്‍.ടി.ഒ ബാബു പീറ്റര്‍, എം.വി.സി കെ. മനോജ്, കിഷോര്‍കുമാര്‍, എ.എം.വി ലാലു എന്നിവരോടപ്പം അധ്യാപകരായ ബെറ്റ്‌സി, ആനി എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. സൂപ്പര്‍ ബൈക്കുകള്‍ ഉണ്ടാക്കുന്ന അപകടവുമായി ബന്ധപ്പെട്ട് ബോധവല്‍കരണ സെമിനാറും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."