HOME
DETAILS

മോദിക്കെതിരെ മതേതര വിശ്വാസികള്‍ പ്രതികരിക്കണം:രമേശ് ചെന്നിത്തല

  
backup
January 16 2017 | 00:01 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5



ആലപ്പുഴ: ദേശീയമൂല്യങ്ങളെ ചവിട്ടി മെതിക്കുകയും, രാഷ്ട്രപിതാവിനെപ്പോലും അവഹേളിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും, കേന്ദ്ര സര്‍ക്കാരിന്റേയും നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികള്‍ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
ത്രിവര്‍ണ്ണ പതാകയെ ചവിട്ടി മെതിക്കുവാനും, ദേശീയതയുടെ പ്രതീകമായ ചര്‍ക്കയെ അവഹേളിക്കാനും മോദിക്കും കൂട്ടര്‍ക്കും ഒരു മനസാക്ഷി കുത്തും ഉണ്ടായില്ല. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെല്ലാം പിണറായി സര്‍ക്കാര്‍ പിന്തുണ നല്‍കുകയും, കൂട്ടുനില്‍ക്കുകയുമാണ്. ഡി.സി.സിയില്‍ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നടപടികള്‍ക്കെതിരെ ജനുവരി 24 ചെവ്വാഴ്ച ആലപ്പുഴ കളക്ടറേറ്റ് പിക്കറ്റ് ചെയ്യാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളത്തിലെ തന്നെ റേഷന്‍ സവിധാനം അട്ടിമറിച്ചതിനെതിരേയും, പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷന്‍ നിഷേധിക്കുകയും, വരള്‍ച്ചയെ നേരിടാനോ, കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാനോ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനെതിരേയുള്ള പിക്കറ്റിംഗ് സമരത്തില്‍ അയ്യായിരം പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
സമരപരിപാടികള്‍ക്ക് രൂപം നല്‍കുവാന്‍ യു.ഡി.എഫിന്റെ നിയോജകമണ്ഡലം നേതൃസമ്മേളനങ്ങള്‍ 19, 20, 21 തിയതികളില്‍ നടത്തും. 19 ന് 3 മണി ചെങ്ങന്നൂര്‍, 4 മണി മാവേലിക്കര, 6 മണി കായംകുളം ജനുവരി 20 ന് 3 മണി അരൂര്‍, 4 മണി ചേര്‍ത്തല 6 മണി ആലപ്പുഴ, ജനുവരി 21 ന് 3 മണി ഹരിപ്പാട്, 4 മണി കുട്ടനാട്, 6 മണി അമ്പലപ്പുഴ എന്നിങ്ങനെ നടത്തുവാന്‍ യോഗം തീരുമാനിച്ചു.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.മുരളി അധ്യക്ഷത വഹിച്ചു. കെ.സി.വേണുഗോപാല്‍ .എം.പി, സി.ആര്‍.ജയപ്രകാശ്, ബി.ബാബുപ്രസാദ്, എ.എ.ഷുക്കൂര്‍, ഏ.എം.നസീര്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, ജോര്‍ജ് ജോസഫ്, ഏ.നിസാര്‍, ഡി.സുഗതന്‍, കെ.കെ.ഷാജു, കെ.പി.ശ്രീകുമാര്‍, പ്രൊഫ. ഡി.നാരായണന്‍കുട്ടി, അഡ്വ.സണ്ണിക്കുട്ടി, പ്രൊഫ.നെടുമുടി ഹരികുമാര്‍, എ.യഹ്യാ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago