ജൂനിയര്‍ ഫുട്ബോള്‍: കോഴിക്കോടിന് ആദ്യ ജയം
കോഴിക്കോട്: കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അന്തര്‍ജില്ലാ ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരും ആതിഥേയരുമായ കോഴിക്കോട് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് എറണാകുളത്തെ പരാജയപ്പെടുത്തി. കോഴിക്കോടിനു വേണ്ടണ്ടി 24ാം മിനുട്ടില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ലാമിസാണ് ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. 39ാം മിനുട്ടില്‍ എറണാകുളത്തിന്റെ പ്രവീണിന്റെ ഓണ്‍ഗോള്‍ കോഴിക്കോടിന്റെ സ്കോര്‍ ഉയര്‍ത്തി. 50ാം മിനുട്ടില്‍ മുഹമ്മദ് ഇനായത്ത് മൂന്നാം ഗോളും 57ാം മിനുട്ടില്‍ കെ.ടി നന്ദു നാലാം ഗോളും സ്കോര്‍ ചെയ്തു. എറണാകുളത്തിനായി ബ്രിഷ്ടോ പീറ്ററാണ് ആശ്വാസ ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇടുക്കി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പത്തനംതിട്ടയെ പരാജയപ്പെടുത്തി. ഇടുക്കിക്കു വേണ്ടണ്ടി കെ.പി മുര്‍ഷിദും റിസ്വാന് ഷൗക്കത്തും ഗോളുകള്‍ സ്കോര്‍ ചെയ്തു. പത്തനംതിട്ടക്കായി അര്ജ്ജുന് മുരളിയാണ് ഗോള്‍ നേടിയത്. വൈകിട്ട് നടന്ന മത്സരത്തില്‍ മലപ്പുറം എതിരില്ലാത്ത രണ്ടു ഗോളിനു ഇടുക്കിയെ പരാജയപ്പെടുത്തി. അനുരാഗും മിന്‍ഹാജും വിജയ ഗോളുകള്‍ നേടി. കൊല്ലം ഒന്നിനെതിരേ രണ്ടണ്ടു ഗോളുകള്‍ക്ക് എറണാകുളത്തെ പരാജയപ്പെടുത്തി. അമോന്രാജ സിങും അസ്ലമും ഗോളുകള്‍ നേടിയപ്പോള്‍ എറണാകുളത്തിന്റെ ആശ്വാസ ഗോള്‍ അസ്ലെ ജി തോമസിന്റെ വകയായിരുന്നു.
ഇന്നു രാവിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മലപ്പുറം പത്തനംതിട്ടയേയും 8.15നു കോഴിക്കോട് കൊല്ലത്തേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."