ഹജ്ജ്, ഉംറ സുരക്ഷാ കരാറുകളായി
റിയാദ്: സഊദിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരുടെയും ഇരുഹറം സന്ദര്‍ശകരുടെയും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ആരോഗ്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് സഊദി ആരോഗ്യ മന്ത്രാലയം ഇസ്‌ലാമിക ബാങ്കുമായി കരാറിലേര്‍പ്പെട്ടു. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് ആസ്ഥാനത്ത് ഐ.ഡി.ബി അധ്യക്ഷന്‍ ഡോ. ബന്ദര്‍ ഹിജാറും സഊദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅയും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കിടയിലാണ് ആരോഗ്യ സുരക്ഷ പദ്ധതികളില്‍ പരസ്പര സഹകരണത്തിന് കരാറില്‍ ഒപ്പുവെച്ചത്.
ഹജ്ജ്, ഉംറ സേവനം എളുപ്പമാക്കാന്‍ സഊദിയിലെയും മറ്റ് രാജ്യങ്ങളിലേയും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, ഇതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തുക, അന്താരാഷ്ട്ര മെഡിക്കല്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തി പരിചയങ്ങള്‍ കൈമാറുക, മാധ്യമങ്ങളിലൂടെയും മറ്റും ബോധവത്കരണത്തിന് സഹായം നല്‍കുക ,തുടങ്ങിയവയാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രത്തെ പ്രതിനിധീകരിച്ച് മക്ക ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയും ആരോഗ്യ മന്ത്രാലയവുമായും ഇതിനകം കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."