ബഹ്‌റൈനില്‍ മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കി
മനാമ: ബഹ്‌റൈനില്‍ 2014 മാര്‍ച്ചില്‍ 3 പൊലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികളുടെ വധശിക്ഷ നടപ്പാക്കി. എമിറേറ്റ് പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയത്.
കേസില്‍ കഴിഞ്ഞ ആഴ്ച വധശിക്ഷക്ക് വിധിച്ച മൂന്നു പ്രതികളുടെ ശിക്ഷ നടപ്പാക്കിയതായി ബഹ്‌റൈന്‍ ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വെടിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. മറ്റ് ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
വധശിക്ഷയെ തുടര്‍ന്ന് ശിഈ ഗ്രാമങ്ങളില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
നഗരങ്ങളില്‍ കടകള്‍ അടയ്ക്കാന്‍ പൊലിസ് നിര്‍ദേശം നല്‍കി. ആറു വര്‍ഷത്തിനിടെ ബഹ്‌റൈനില്‍ ഇത്തരമൊരു വധശിക്ഷ ആദ്യമാണ്.
വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും നടന്നിരുന്നു. ഒരു പൊലിസുകാരന് പരുക്കേറ്റു. വധശിക്ഷ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അമേരിക്ക പ്രതികരിച്ചു. യു.എസിന്റെ സൈനിക സഖ്യകക്ഷിയാണ് ബഹ്‌റൈന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."