HOME
DETAILS
MAL
ഇസ്റാഈല്‍-ഫലസ്തീന് സമാധാന ഉച്ചകോടി തുടങ്ങി
backup
January 16 2017 | 02:01 AM
പാരിസ്: ഫലസ്തീന്- ഇസ്റാഈല്‍ പ്രശ്നപരിഹാരത്തിനായി പാരിസില്‍ സമാധാന ഉച്ചകോടി തുടങ്ങി. 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പശ്ചിമേഷ്യാ സമാധാന ഉച്ചകോടിയെന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഫലസ്തീന് സമ്മേളനത്തെ സ്വാഗതം ചെയ്തെങ്കിലും സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇസ്റാഈല്‍ രംഗത്തുവന്നു.
2014 ഏപ്രിലില്‍ അവസാനിച്ച സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഉച്ചകോടി. ഇരു രാഷ്ട്ര നയമെന്ന രീതിയില്‍ പ്രശ്നപരിഹാരത്തിനാണ് നീക്കം. സമാധാന ചര്‍ച്ചയില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അരോള്ട്ട് പറഞ്ഞു. കഴിഞ്ഞ ജൂണിനു ശേഷം ആദ്യമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാദിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."