റോഹിംഗ്യന്‍ ഗ്രാമം സന്ദര്‍ശിക്കാന്‍ യു.എന്‍ കമ്മിഷനെ അനുവദിച്ചില്ല
യാങ്കൂണ്‍: റോഹിംഗ്യകള്‍ക്കെതിരേയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്വേഷിക്കാന്‍ മ്യാന്‍മറിലെത്തിയ യു.എന്‍ സംഘത്തിന് റോഹിംഗ്യന്‍ പ്രദേശങ്ങളിലേക്ക് പ്രവേശന വിലക്ക്. റാഖിനെ സംസ്ഥാനത്തിലെ വടക്കന്‍ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലാണ് യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തക യാങ്കി ലീയ്ക്ക് പ്രവേശനം നിഷേധിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന റോഹിംഗ്യകളുമായി മാത്രമാണ് ഇവര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
12 ദിവസത്തെ സന്ദര്‍ശനത്തിനാണ് യാങ്കി മ്യാന്‍മറിലെത്തിയത്. റാഖിനെയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് പദ്ധതിയിട്ടത്. 12 ലക്ഷം റോഹിംഗ്യകളാണ് റാഖിനെയിലുള്ളത്.
ഇവിടെയാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ നരവേട്ട നടക്കുന്നത്. ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യകള്‍ കടുത്ത പട്ടിണിയിലാണ്. സൈനിക നിയന്ത്രണത്തിലായതിനാല്‍ ഈ പ്രദേശങ്ങളില്‍ ചിലത് സന്ദര്‍ശിക്കാന്‍ ലീയ്ക്ക് കഴിഞ്ഞില്ല. ഒക്ടോബറില്‍ ആക്രമിക്കപ്പെട്ട ജയിലും ബോര്‍ഡര്‍ ഗാര്‍ഡ് പോസ്റ്റും അവര്‍ സന്ദര്‍ശിച്ചു. യു.എന്‍ കണക്കനുസരിച്ച് 65,000 റോഹിംഗ്യകളാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."