HOME
DETAILS

ഒളിംപിക്‌സിലേക്ക് താരങ്ങളെ വാര്‍ത്തെടുക്കാന്‍ പദ്ധതി

  
backup
January 16 2017 | 02:01 AM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d

പാലക്കാട്: ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ് ലൈനിനെതിരേ പ്രതിഷേധം കടുക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ഗെയ്ല്‍(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) രംഗത്ത്.
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ നാഷനല്‍ യുവ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹായവും ഇതിനുണ്ട്.
ഒളിംപിക്‌സിലേക്കുള്ള താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഇന്ത്യന്‍ സ്പീഡ്സ്റ്റാര്‍ ഒളിമ്പിക് ടാലന്റ് ഹണ്ട് എന്ന പരിപാടിയുമായാണ് ഗെയില്‍ രംഗത്തെത്തിയിരിക്കുന്നത്.11 മുതല്‍ 17വയസ്സുവരെയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് 100, 200, 400 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളില്‍ പരിശീലനംനല്‍കും. 705 ജില്ലകളിലെ കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കും. ഇപ്പോള്‍ പരിശീലനം നല്‍കുന്ന സ്വകാര്യ കോച്ചുകള്‍ക്ക് ചെലവടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും. പരിശീലന കാലത്തെ ചെലവുകളും ഗെയ്ല്‍ വഹിക്കുമെന്നാണ് പറയുന്നത്.
കോഴിക്കോട്,പാലക്കാട്,കോട്ടയം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇതാനായി ട്രയല്‍ ക്യാംപ് നടത്തിയിട്ടുണ്ട്. ജില്ലകളിലെ തെരഞ്ഞെടുപ്പിന് ശേഷം ബംഗ്ലൂരുവില്‍ സോണല്‍ തെരഞ്ഞെടുപ്പും,ദേശീയ തെരഞ്ഞെടുപ്പും പൂര്‍ത്തീകരിച്ചാല്‍ വിദേശ കോച്ചുകളുടെ സഹായത്തോടെ ക്യാംപ്, അന്താരാഷ്ട്ര മത്സരം,സ്‌പോര്‍ട്‌സ് കിറ്റ്, സപ്ലിമെന്ററി ഫുഡ്‌സ് എന്നിവയൊക്കെ ഗെയില്‍ നല്‍കുമെന്നും പറയുന്നുണ്ട്.
ഒളിംപിക്‌സില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയാണിതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും, കേരളം,തമിഴ്‌നാട്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങളിലൂടെ ഗെയ്ല്‍ പൈപ്പ് ലൈനുകള്‍ നിര്‍മിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ പ്രതിഷേധ സമരങ്ങളും നടന്നു വരികയാണ്. കേരളത്തിലാണ് സമരം ശക്തമായിട്ടുള്ളത്.
800കിലോമീറ്റര്‍ നീളത്തിലാണ് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പോകുന്നത്. കേരളത്തില്‍ 505 കിലോമീറ്റര്‍ ,തമിഴ്‌നാട്ടില്‍ 215, കര്‍ണാടകത്തില്‍ 80കി മി, നീളത്തിലാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. കേരളത്തിലെ 505 കി.മീറ്ററിലും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലൂടെയാണ് കടന്ന് പോകുക. പാലക്കാട്ടെ ചാലിശേരി, പത്തിരിപ്പാല, മുണ്ടൂര്‍, മലമ്പുഴ, വാളയാര്‍ ടൗണുകളിലൂടെയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ സര്‍വേ നടത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ സമരം ശക്തമാണ്.
ദേശീയതലത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയ കായികതാരങ്ങളുള്ളത് കേരളത്തിലാണ്. കുട്ടികളെ പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാമെന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കി തെരഞ്ഞെടുത്താല്‍ ഗെയ്‌ലിനെതിരേ പ്രാദേശികമായിനടത്തുന്ന സമരങ്ങള്‍ക്ക് തടയിടാമെന്നാണ് അധികതര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്ന് ഒരു കുട്ടിയെ മാത്രമാണ് പരിശീലനത്തിനായി ഇവര്‍ തെരഞ്ഞെടുത്തത്. ഇത്തവണ കഴിവുള്ള കുട്ടികളെയെല്ലാം തെരഞ്ഞെടുക്കാനാണ് പ്ലാന്‍. കായികതാരം പി .ടി.ഉഷ, രജിതാമിസ്റ്ററി,അനുരാധാ ബിസ്വാള്‍, കവിതാ റാവത്ത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago