പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കം വേണമെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം:പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവുമുണ്ടാകണമെന്ന് ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ യു.ഡി.എഫ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ യു.ഡി.എഫിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പാണ് അദ്ദേഹം നേതൃയോഗത്തില്‍ പങ്കെടുത്തത്.
റേഷന്‍ നല്‍കാതെ സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ജീവിതത്തില്‍ ഒരിക്കലും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാത്ത നരേന്ദ്രമോദി ഖാദി ബോര്‍ഡിലൂടെ സ്വന്തം പരസ്യത്തിന് വേണ്ടിമാത്രമാണ് ചര്‍ക്കയുടെ മുന്നില്‍ ഉപവിഷ്ടനായത്.
വിനോദസഞ്ചാരികളോട് യാത്ര ചെയ്യരുതെന്ന് പറയുന്ന പട്ടികയില്‍ വിദേശരാജ്യങ്ങള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി നോട്ടിസ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് മോദി അപമാനം വരുത്തി.
അതേസമയം, ഉമ്മന്‍ ചാണ്ടി- രാഹല്‍ഗാന്ധി കൂടിക്കാഴ്ച്ചയിലൂടെ യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളൊന്നും സംസ്ഥാന ഘടകത്തിലില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്‍പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
50 ദിവസത്തിനുള്ളില്‍ 60 പ്രസ്താവനയിറക്കി ജനങ്ങളുടെ മുന്നില്‍ ആര്‍.ബി.ഐ ഗവര്‍ണറും ഉദ്യോഗസ്ഥരും അപഹാസ്യരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."