ഉമ്മന്‍ചാണ്ടി- രാഹുല്‍ കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: ഡി.സി.സി പുന: സംഘടനയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്ന ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്നു കൂടിക്കാഴ്ച നടത്തും.
ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്കിനേയും കാണുന്നുണ്ട്. കേരളത്തിലുള്ള പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഡല്‍ഹിയില്‍ തിരിച്ചെത്തി ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഡി.സി.സി പുന:സംഘടനയില്‍ എ ഗ്രൂപ്പിനെ തഴഞ്ഞുവെന്ന പരാതി ഗ്രൂപ്പിന്റെ പൊതു വികാരമായതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളില്‍നിന്ന് നിസഹകരണം പ്രഖ്യാപിച്ചത്.
ഇതോടെ ഗ്രൂപ്പ് പോര് മൂര്‍ഛിച്ച സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ച ഹൈക്കമാന്‍ഡ് അവസാനം പ്രതിസന്ധി ഗുരുതരമായതോടെ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുകയായിരുന്നു.
ഡി.സി.സി പുന:സംഘടന മരവിപ്പിക്കണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ ഉന്നയിക്കില്ല. അതേസമയം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."