HOME
DETAILS
MAL
ബിഹാര്‍ ബോട്ടപകടം: മരണം 24 ആയി
backup
January 16 2017 | 03:01 AM
പാറ്റ്ന: ബിഹാറിലെ ഗംഗാ നദിയില്‍ ബോട്ടുമുങ്ങിയുണ്ടായ ദുരന്തത്തില്‍ മരണം 24 ആയി. തിരച്ചിലിനിടെ ഇന്നലെ രാവിലെ അഞ്ചു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
ശനിയാഴ്ച വൈകിട്ടായിരുന്നു 40 പേരുമായി യാത്ര തിരിച്ച ബോട്ട് ഗംഗാ നദിയില്‍ മറിഞ്ഞത്.
സംഭവത്തെക്കുറിച്ച് ബിഹാര്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ ആറു പേര് ചികിത്സയിലാണ്.
ബോട്ടപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബിഹാര്‍ സര്‍ക്കാര്‍ നേരത്തെ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."