ഗുജറാത്ത് സര്‍ക്കാര്‍ അമിത്ഷായുടെ റബര്‍സ്റ്റാമ്പ്, മുഖ്യശത്രു ബി.ജെ.പി: ഹര്‍ദിക് പട്ടേല്‍
അഹ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിക്കെതിരേ വിമര്‍ശനവുമായി രംഗത്ത്. ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി അമിത് ഷായുടെ റബര്‍ സ്റ്റാമ്പാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണു തങ്ങളുടെ മുഖ്യശത്രുവെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.
'ഹിന്ദുസ്ഥാന്‍ ടൈംസ് ' നടത്തിയ അഭിമുഖത്തിലാണ് ഹര്‍ദിക് ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചത്. വിവിധ രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒളിവിലുള്ള ഹര്‍ദിക് നാളെ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ 6,000 വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ തലസ്ഥാനത്തേക്ക് ആനയിക്കാനുള്ള ഒരുക്കത്തിലാണ് അനുയായികള്‍. സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി 2015 ഓഗസ്റ്റില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ട 13 പട്ടീദാര്‍ യുവാക്കളുടെ മരണത്തിന് അമിത് ഷായും നരേന്ദ്ര മോദിയും ഒരുപോലെ ഉത്തരവാദികളാണെന്നും ഹര്‍ദിക് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."