ചാലിയാര്‍ ദോഹ 'സഹവാസം 2017' സമാപിച്ചു
ദോഹ: ചാലിയാര്‍ ദോഹയുടെ നേതൃത്വത്തില്‍ 'സഹവാസം 2017' എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബങ്ങളും, കുട്ടികളോടുമൊപ്പമുള്ള പരിസ്ഥിതി പഠന യാത്ര അല്‍ ദോസരി പാര്‍ക്കില്‍ സമാപിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാടിന്റെ നേതൃത്വത്തിലുള്ള യാത്രയില്‍ പരിസ്ഥിതിയുടെ മേല്‍ മനുഷ്യനേല്‍പ്പിക്കുന്ന ആഘാതങ്ങളും,അതിന്റെ പരിഹാരങ്ങളും,പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയും ചര്‍ച്ച ചെയ്യപ്പെട്ടു.
ദോഹയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ സയന്‍സ് ക്ലബ്ബില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 50ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠന ക്ലാസും നടന്നു. വിവിധ മരങ്ങളും അവയുടെ ഫലങ്ങളും, പക്ഷികളും അവയുടെ ആവാസ വ്യവസ്ഥയും, കാലാവസ്ഥ വ്യതിയാനവും ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ ഹാമിദലി വിദ്യാര്‍ത്ഥികളുമായി സംവേദിച്ചു. യാത്രയിലെ ഏറ്റവും മുതിര്‍ന്ന അംഗം വിലാസിനി അമ്മയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് നടന്ന കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."