കിര്‍ഗിസ്ഥാനില്‍ ചരക്ക് വിമാനം തകര്‍ന്നുവീണ് 32 മരണം
ബിഷ്‌കേക്: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേകിലെ ജനവാസമേഖലയില്‍ ചരക്ക് വിമാനം തകര്‍ന്നു വീണ് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 32 പേര്‍ മരിച്ചു. തുർക്കിഷ് എയർലൈൻസിന്റെ ബോയിങ് 747-700 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും മരിച്ചു. ഹോങ്കോങ്ങിൽനിന്ന് കിർഗിസ്ഥാനിലെ ബിഷ്കെക് വഴി ഇസ്തംബുളിലേക്ക് പോവുകയായിരുന്നു വിമാനം.
ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അടിയന്തര സാഹചര്യത്തില്‍ മനാസ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ഇറക്കുന്നതിന് തൊട്ടു മുമ്പാണ് വിമാനം തകർന്നു വീണത്. സമീപപ്രദേശത്തെ വീടുകൾക്ക് മുകളിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. പതിനഞ്ചോളം വീടുകള്‍ അപകടത്തില്‍ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്ത മഞ്ഞുമൂലം കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."