HOME
DETAILS

വിശ്വാസികള്‍ ഒഴുകിയെത്തി; സമസ്ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണപരമ്പരക്ക് പ്രൗഢോജ്ജ്വല സമാപനം

  
backup
January 16 2017 | 07:01 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4

   മനാമ: അല്‍ രാജാ സ്‌കൂളിന് ഉള്‍ക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിര്‍ത്തി സമസ്ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണ പരമ്പരക്ക് പ്രൗഢോജ്ജ്വല പരിസമാപ്തി. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റി ഒരുമാസമായി ആചരിക്കുന്ന മീലാദ് കാംപയിന്‍ സമാപനത്തോടനുബന്ധിച്ചാണ് പ്രമുഖ വാഗ്മി നൗഷാദ് ബാഖവിയുടെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

    രണ്ടു ദിവസങ്ങളിലും സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് വിശ്വാസികള്‍ ഒഴുകിയെത്തിയത്. സ്ത്രീ പുരുഷ ഭേദമന്യെ ഒഴുകിയെത്തിയ ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവാതെ മനാമ അല്‍രാജാ സ്‌കൂള്‍ വീര്‍പ്പുമുട്ടി.
    രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയിലെ വിഷായാവതരണം  പ്രവാസികളുമായി ബന്ധപ്പെടുത്തിയായതിനാല്‍ പാതിരാ വരെ നീണ്ട പ്രഭാഷണവും തുടര്‍ന്നുള്ള കൂട്ടു പ്രാര്‍ത്ഥനയും അവസാനിച്ചാണ് വിശ്വാസികള്‍ പിരിഞ്ഞത്.
    പുതിയ കാലത്ത് നമുക്കിടയില്‍ നിഷ്‌കളങ്കമായ സ്‌നേഹ പ്രകടനങ്ങള്‍ അന്യമായി കൊണ്ടിരിക്കുകയാണെന്നും കാപട്യങ്ങളില്‍ നിന്നും മുക്തമായ സ്‌നേഹ പ്രകടനങ്ങളാണ് ഇന്ന് ലോകത്തിന് ആവശ്യമെന്നും അതിന് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും  അനുചരരുടെയും ചരിത്രം പഠിക്കണമെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി.

sadass

    മറ്റുള്ളവരെ പ്രയാസപ്പെടുത്താത്ത വിധം പരസ്പരം സന്തോഷം പ്രകടിപ്പിക്കാവുന്ന തമാശകള്‍ ആവാമെന്നും പ്രവാചകനും സ്വഹാബികളും അപ്രകാരമാണ് ജീവിച്ചതെന്നും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തണമെന്നും ബാഖവി ആഹ്വാനം ചെയ്തു.
    രണ്ടാം ദിനത്തിലെ ചടങ്ങ് സമസ്ത ബഹ്‌റൈന്‍  പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനാമ കേന്ദ്ര മദ്‌റസയായ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വിവിധ അവാര്‍ഡു ദാനങ്ങളും സമ്മാന വിതരണവും ചടങ്ങില്‍ നടന്നു. മദ്‌റസയിലെ മുന്‍ അധ്യാപകനായിരുന്ന ഹൈദര്‍മൗലവിയെ ഷാള്‍ അണിയിച്ചു ആദരിച്ചു. ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി, ഷഹീര്‍ കാട്ടാന്പള്ളി, ഖാസിം റഹ്മാനി മദ്‌റസയിലെ മുഅല്ലിംകള്‍  എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘം പരിപാടിക്ക് നേതൃത്വം നല്‍കി.  
    ഉസ്താദ് ഹാഫിള്ഷറഫുദ്ദീന്‍  മുസ്‌ലിയാര്‍ ഖിറാഅത്ത് നടത്തി. എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ്  സന്നദ്ധ വിഭാഗമായ വിഖായയുടെ നേതൃത്വത്തില്‍ പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  40 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago