HOME
DETAILS
MAL
സൗജന്യ പ്രമേഹ, ഹൃദ്രോഗ നിര്‍ണയ ക്യാംപ്
backup
May 25 2016 | 22:05 PM
ഹരിപ്പാട്: വീയപുരം ഉപകാരി ചാരിറ്റബിള്‍ ഗ്രൂപ്പിന്റെയും കൃപ വെല്‍നസ് ക്ലിനിക്ക് ആന്‍ഡ് ഡയബറ്റിക്ക് റിസര്‍ച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, ഹൃദ്രോഗ നിര്‍ണയ ക്യാംപ് നടത്തും.
28ന് രാവിലെ എട്ട് മുതല്‍ ഒരു മണി വരെ വീയപുരം ഇരതോട് സെന്റ് ജോര്‍ജ്ജ് യു.പി സ്കൂളില്‍ നടക്കുന്ന ക്യാപിന്റെ ഉദ്ഘാടനം ഫാ.സി.വി ഉമ്മന്‍ നിര്‍വഹിക്കും. സലീം സഖാഫി അദ്ധ്യക്ഷതവഹിക്കും.
ഡോ. റിജു ഖാദര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും. മുസ്തഫ മുസ്ലിയാര് , സുരോജ്, വിമലാ രാമചന്ദ്രന്, ആബിദാ ബീവി, അബ്ദുല്‍ നിസാര്‍ എന്നിവര്‍ സംസാരിക്കും.
ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമേ ക്യാപിന്റെ പ്രയോജനം ലഭിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847639101, 9947582898.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."