കലവറയില്‍ പാലുകാച്ചല്‍
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി ഏഴുദിവസങ്ങളിലായി ഭക്ഷണമൊരുക്കേണ്ട ഊട്ടുപുരയില്‍ പാലുകാച്ചല്‍ നടത്തി. രാവിലെ 11.10ന് സ്കൂള്‍ കലോത്സവത്തിന്റെ പാചക ചുമതലയുള്ള പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി പാചകപുരയിലെ അടുപ്പില്‍ തീ കൊളുത്തി പാലുകാച്ചലിനു തുടക്കമിട്ടു.
ടി.വി രാജേഷ് എം.എല്‍.എ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹനന്‍കുമാര്‍, അഡീഷണല്‍ ഡി.പി.ഐ ജെസി ജോസഫ്, മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.വി മോഹനന് എന്നിവര്‍ സന്നിഹിതരായിരുന്നു.പാല്കുട അടുപ്പില്‍ വച്ച് അതിലേക്ക് ഒഴിച്ച പാല് തിളച്ചുതൂവും വരെ പഴയിടം മോഹനന് നമ്പൂതിരി പ്രാര്‍ഥനയിലായിരുന്നു. പാല് തിളച്ചുതൂവിയപ്പോള്‍ അദ്ദേഹം കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
ചടങ്ങിനെത്തിയവര്‍ക്കെല്ലാം തിളച്ച പാലും നേരത്തെ തയാറാക്കിയ നിവേദ്യവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."