ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന ബിജുവിനെ കോണ്‍സുലര്‍ സംഘം സന്ദര്‍ശിച്ചു
ജിദ്ദ: വാഹനാപകടകേസില്‍ ഒന്നരവര്‍ഷമായി അല്‍ഖുര്‍മ ജയിലില്‍ തടവില്‍ കഴിയുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജു ദാമോദരനെ(42) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം സന്ദര്‍ശിച്ചു. ജയില്‍ അധികൃതരുമായി സംഘം കേസിനെ കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്്തു. സ്പോണ്‍സറുടെ നിസ്സഹകരണമാണ് ബിജുവിന്റെ മോചനം വൈകുന്നതെന്ന് അധികൃതര്‍ സംഘത്തോട് പറഞ്ഞു.
ജിദ്ദ കോണ്‍സുലേറ്റ് സാമൂഹ്യക്ഷേമ വിഭാഗം വൈസ് കോണ്‍സലര്‍ അബ്ദുല്‍ ഹമീദ് നായിക്, വെല്‍ഫയര്‍ സെക്രട്ടറി സിയാദ് അബ്്ദുല്‍ ജീലാനി എന്നിവരാണ് ജയില്‍ സന്ദര്‍ശിച്ചത്. ട്രെയിലര്‍ ഡ്രൈവറായ ബിജു ജിദ്ദയില്‍ നിന്ന് ബത്താതീസ് ചിപ്‌സ് കയറ്റിയ ലോഡുമായി നജ്‌റാനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. യാത്രാമധ്യേ തായിഫിന് സമീപം അല്‍ഖുര്‍മ റന്നിയ റോഡില്‍ എതിരെ ആടുകളെ കയറ്റി വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്് തീപിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ സ്വദേശിപൗരന്‍ തല്‍ക്ഷണം മരിച്ചു. വാനിന്റെ പിറകിലുണ്ടായിരുന്ന 15 ഓളം ആടുകളും അഗ്‌നിയില്‍ വെന്തു മരിച്ചു. തീ പടര്‍ന്ന് പിടിക്കുന്ന ട്രെയിലറില്‍ കുടുങ്ങിക്കിടന്ന ബിജുവിനെ പാക്കിസ്താന്‍ സ്വദേശി ഡോര്‍ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു,
അപകടത്തില്‍ ട്രെയിലര്‍ പൂര്‍ണമായും കത്തിനശിച്ചു. കോടതിയില്‍ ബിജുവിനെ നാല് തവണ ഹാജരാക്കി. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് അപകടത്തില്‍ മരിച്ച സ്വദേശിയുടെയും വാഹനത്തിന്റെയും മറ്റും നഷ്ടപരിഹാരത്തുകയായി നാല് ലക്ഷം റിയാല്‍ ആശ്രിതര്‍ക്ക് നല്‍കിയതായി മൂന്നാം പ്രാവശ്യം ഹാജരാക്കിയപ്പോള്‍ കോടതിയില്‍ നിന്നും അറിയിച്ചിരുന്നതായി ബിജു പറഞ്ഞു.
ബിജുവിന്റെ മോചനവുമായി ബന്ധപ്പെട്ട് നിരവധി തവണ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കുടുംബം. മുഹമ്മദ് സാലിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കോണ്‍സുലര്‍ സംഘം ബിജുവിനെ സന്ദര്‍ശിച്ചത്.
ആദ്യമായി അല്‍ ഖുര്‍മയിലെത്തിയ കോണ്‍സുലര്‍ സംഘത്തിന് അല്‍ഖുര്‍മയിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. അസീസിയ മസ്്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കോണ്‍സുലര്‍ സംഘം ഇന്ത്യന്‍ സമൂഹവുമായി സംവധിച്ചു. പാസ്‌പോര്‍ട്ട് സംബന്ധമായും മറ്റ് തൊഴില്‍ പ്രശനങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും സംഘം മറുപടി നല്‍കി. നിസാര്‍ പുനലൂര്‍, ഹംസ ചാത്രത്തൊടി, റാഷിദ് പൂങ്ങോട്, സമീര്‍ ആലപ്പൂഴ, ഫൈസല്‍ മാലിക്, യുസൂഫ് അതിരുമട, ഷുക്കൂര്‍ ചങ്ങരകുളം സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."