ഐ എസിനെതിരെ ആഗോള തലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ റിയാദില്‍ സംയുക്ത തീരുമാനം
റിയാദ്: ആഗോള തലത്തില്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഐ.എസിനെതിരെ പ്രതിരോധം ശക്തമാക്കാന്‍ റിയാദില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഐ.എസിനെതിരെയുള്ള സഖ്യസേനയിലെ പതിനാലു രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് റിയാദില്‍ യോഗത്തില്‍ പങ്കെടുത്തത്.
വിവിധ രാജ്യങ്ങള്‍ ഐ.എസിനെ നേരിടുന്ന രീതിയും ഐ.എസ്് വേട്ടയും യോഗത്തില്‍ അവലോകനം ചെയ്തു . വിവിധ മുസ്ലിം രാജ്യങ്ങളില്‍ ഐസിന്റെ വേരോട്ടം തടയാനുള്ള കര്‍മ്മ പദ്ധതികളും യോഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്ത്രാഷ്!ട്ര തലത്തില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ നടക്കുന്ന പ്രതിരോധ കൂട്ടായ്മയില്‍ സഊദിയുടെ നേതൃത്വവും പങ്കും നിര്‍ണ്ണായകമാണ്. ഇതിനായി സഊദി ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് സഊദി അറേബ്യ തീവ്രവാദ വിരുദ്ധസേന ഉന്നത ഉദ്യോഗസ്ഥന് അബുറഹ്മാന്‍ ബിന്‍ സാലിഹ് അല്‍ ബുന്യാന് പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ സഊദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണമടക്കം ശക്തമായ നീക്കങ്ങളും നടത്തുന്നുണ്ട്. കൂടാതെ ഇറാഖില്‍ മാത്രം 500 മില്യണ്‍ ഡോളറിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."