നമുക്കെങ്ങിനെ മാറി നില്ക്കാനാകും’
കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കണ്ണൂരില്‍ നടക്കുമ്പോള്‍ നമുക്കെങ്ങിനെ മാറി നില്‍ക്കാനാവുമെന്നു കണ്ണൂരിലെ ഭിന്ന ലിംഗക്കാര്‍. കലോത്സവത്തിന്റെ ലഹരിയില്‍ നാടുമുങ്ങുമ്പോള് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു മത്സരാര്‍ഥികള്‍ക്കു വഴികാട്ടാനും ശുചീകരണത്തിനുമൊക്കെയായി 500ഓളം ഭിന്നലിംഗക്കാരെത്തും. കലോത്സവം ഇന്നു തുടങ്ങാനിരിക്കെ നഗരത്തില്‍ ശുചീകരണം നടത്തി അവര്‍ കലോത്സവത്തിലെ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
ഇന്നലെ രാവിലെ മുതലാണ് ട്രാന്‍സ്ജെന്റേഴ്സ് ഹെല്‍ത്ത് പ്രൊജക്ടിലെ അംഗങ്ങള്‍ നഗരത്തില്‍ ശുചീകരണം നടത്തിയത്. റെയില്‍വെ സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ടി.സി അപര്‍ണ, സോന മാത്യു, സി.പി ജാസ്മിന്, കെ അനിത എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ നഗരം ശുചീകരിച്ചത്.
കണ്ണൂരിലേക്കു കേരളം ചുരുങ്ങുമ്പോള്‍ നമുക്കുമാത്രം മാറി നില്‍ക്കാനാകില്ല. കണ്ണൂരിലെത്തുന്ന ആഘോഷത്തില്‍ നമുക്ക് പങ്കാളികളാകണം. അതെല്ലാം കലോത്സവ സംഘാടകരെ അറിയിച്ചിട്ടുണ്ട്. കലോത്സവത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി ഇന്നു നടക്കുന്ന ഘോഷയാത്രയില്‍ ഒരു ഫ്ളോട്ട് അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കലോത്സവ പ്രധാനവേദിയില്‍ ഒരു സ്റ്റാളും അനുവദിച്ച് കിട്ടി.
ഇത്തരത്തില്‍ കലോത്സവത്തില്‍ സജീവ പങ്കാളിത്തം ഉണ്ടാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നുവെന്നു തോന്നുന്നുവെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."