HOME
DETAILS

ഓള്‍ ദ ബെസ്റ്റ്

  
backup
January 16 2017 | 11:01 AM

%e0%b4%93%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6-%e0%b4%ac%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

2005ല്‍ തിരൂരിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ കലാതിലകപട്ടം ചൂടി പ്രതിഭകള്‍ക്കിടയിലെ പ്രതിഭയായി പുഞ്ചിരിതൂകി നിന്നു ആ പത്താംക്ലാസുകാരി. കാസര്‍കോട് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആതിര ആര്‍ നാഥ്. അന്ന് ആതിരയുടെ പേരു ചേര്‍ത്തുവച്ചതു കലോത്സവത്തിന്റെ ചരിത്രത്തിലേക്കു കൂടിയായിരുന്നു. ആദ്യ കലോത്സവത്തില്‍ തിലകപ്പട്ടം ചൂടിയ പൊന്നമ്പിളിയെ പോലെ, കലോത്സവത്തിലെ അവസാന തിലകമെന്ന സ്ഥാനം ആതിരയുടെ പേരിനൊപ്പം ചേര്‍ത്തുവച്ചു. ആതിര ഇന്നു ഡോക്ടറാണ്. മറ്റുള്ളവരുടെ വേദനകള്‍ക്ക് ആശ്വാസം പകരുമ്പോഴും കലയുടെ വര്‍ണലോകം ആതിരയുടെ മനസിലിന്നും കെടാതെയുണ്ട്. കലോത്സവക്കാലത്തെ പറ്റി പറയുമ്പോള്‍ പഴയ സ്‌കൂള്‍കുട്ടിയുടെ ആവേശമാണ് ആതിരയ്ക്ക്. ഒന്നിനു പിറകെ ഒന്നായി എത്തുന്ന കലോത്സവങ്ങളും അതിനിടയിലെ കൂട്ടുകാര്‍ക്കൊപ്പമുള്ള പരിശീലനവും ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി കാത്തുവയ്ക്കുന്നു. കഥാപ്രസംഗം, ചാക്യാര്‍കൂത്ത്, ഉറുദു പദ്യപാരായണം, ഹിന്ദി പദ്യപാരായണം, മലയാളം കവിതാരചന എന്നിവയായിരുന്നു ആതിരയുടെ മത്സരയിനങ്ങള്‍. 2005ലെ കലോത്സവത്തിനുശേഷം മേളയില്‍ മാറ്റങ്ങള്‍ പലതും വന്നു. മത്സരിക്കാവുന്ന വ്യക്തിഗത ഇനങ്ങളുടെ എണ്ണം മൂന്നായി ചുരുക്കി. ഇതുമൂലം കലോത്സവത്തില്‍ കുട്ടികള്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരം ചുരുങ്ങിയെന്ന് ആതിര. സ്‌കൂള്‍ തലത്തില്‍ നേടിയ മികവ് ഉപരിപഠന മേഖലയിലും ആതിര നിലനിര്‍ത്തി. കോട്ടയം മെഡിക്കല്‍കോളജില്‍ എം.ബി.ബി.എസ് പഠനകാലത്ത് മെഡിക്കോസ് സംസ്ഥാന കലാതിലകമായിരുന്നു. തൃക്കരിപ്പൂരില്‍ കാസര്‍കോട് ജില്ലാ കലോത്സവം വീക്ഷിക്കാന്‍ ആതിരയെത്തിയിരുന്നു. പഠനശേഷം പടന്ന, പള്ളിക്കര, മാവിലാ കടപ്പുറം, ഓലാട്ട് എന്നീ പി.എച്ച്.സികളില്‍ ജോലിനോക്കിയ ആതിര ഉപരിപഠനത്തിനുള്ള തയാറെടുപ്പിലാണ്. വിദ്യാഭ്യാസവകുപ്പില്‍നിന്നു സീനിയര്‍ സൂപ്രണ്ടായി വിരമിച്ച കെ.വി രവിനാഥിന്റെയും പടന്ന ഗവ. യു.പി സ്‌കൂള്‍ അധ്യാപിക കെ പ്രീതിയുടെയും മകളാണ് ആതിര. ഭര്‍ത്താവ്: ഡോ. നിഖില്‍.

 

1996ല്‍ കോട്ടയത്തെ കലോത്സവ നഗരി. ലാസ്യഭാവത്തോടെ വേദിയില്‍ ചുവടുവച്ച മോഹിനിയെ അഭിനന്ദിക്കാന്‍ സദസിലുണ്ടായിരുന്ന പലരും വേദിക്കു പിന്നിലെത്തി. നന്നായിട്ടുണ്ട് മോളെ എന്ന് അഭിനന്ദിച്ചവരോടു മോഹിനിയാട്ടം അവതരിപ്പിച്ച കുട്ടി 'നന്ദി' എന്നു പറഞ്ഞപ്പോഴാണു പലര്‍ക്കും തങ്ങള്‍ക്കു പറ്റിയ അമളി മനസിലായത്. അതൊരു ആണ്‍കുട്ടിയായിരുന്നു. നടന വേദിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ആ വര്‍ഷം പ്രതിഭാ പട്ടം ചൂടിയ മിടുക്കന്‍. നീലേശ്വരത്തുകാരനായ ജി.കെ ശ്രീഹരി. അന്നു കാസര്‍കോട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായിരുന്നു ശ്രീഹരി. വര്‍ഷങ്ങള്‍ ഇരുപത് കടന്നുപോയിരിക്കുന്നു. അന്നു കലാപ്രതിഭ പട്ടമണിഞ്ഞ ആ പത്താംക്ലാസുകാരന്‍ ഇന്നു ഡോക്ടറാണ്. പന്തളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍. പക്ഷേ കലാപ്രതിഭ, തിലകപട്ടം നേടിയതോടെ കല ഉപേക്ഷിച്ച പലരുടെയും കൂട്ടത്തിലല്ല ഈ കലാകാരനായ ഡോക്ടറുടെ പേര്.
തന്റെ ജോലിയോടൊപ്പം കലയെയും സ്‌നേഹിക്കുന്നതു കൊണ്ട് തന്നെയാണ് ഇപ്പോഴും ഇദ്ദേഹം നൃത്തവേദികളില്‍ സജീവമായി തുടരുന്നത്. പഴയ കലോത്സവത്തെ പറ്റി ചോദിച്ചപ്പോള്‍ ശ്രീഹരിയുടെ മനസില്‍ ഓര്‍മകളുടെ ചിലങ്കകള്‍ കിലുങ്ങി. ചാക്യാര്‍കൂത്ത്, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, മോണോ ആക്ട്, പ്രച്ഛനവേഷം, നാടോടി നൃത്തം എന്നിവയായിരുന്നു അന്നത്തെ മത്സരയിനങ്ങള്‍. ആണ്‍ കുട്ടികള്‍ മോഹിനിയാട്ടം അവതരിപ്പിച്ച അവസാന കലോത്സവം കൂടിയായിരുന്നു അത്. കലോത്സവത്തില്‍ പ്രതിഭാ തിലകപട്ടങ്ങള്‍ വേണമെന്നതു തന്നെയാണു ശ്രീഹരിയുടെ പക്ഷം. രക്ഷിതാക്കള്‍ തമ്മിലുള്ള കിടമത്സരമായി അതു മാറരുത്. അര്‍ഹതയുള്ള പ്രതിഭകള്‍ക്കു നല്‍കുന്ന അംഗീകാരമാകണം അത്. ഗ്രേസ് മാര്‍ക്ക് നേടാനുള്ള വഴിമാത്രമാവരുത് കലോത്സവ വേദികളിലെ കലാപ്രകടനങ്ങള്‍. കലയെ ആത്മാര്‍ഥമായി സ്‌നേഹിക്കണം. താത്പര്യമുള്ള കലകളെ അടുത്തറിയണം. ഒപ്പം എത്ര വലിയ തിരക്കുകള്‍ക്കിടയിലും അതു കൈവിടാതെ കൊണ്ടുനടക്കണമെന്നും പുതിയ പ്രതിഭകളോടു ശ്രീഹരി പറയുന്നു. രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണു ശ്രീഹരി നൃത്തം അഭ്യസിച്ചുതുടങ്ങിയത്. അന്നുമുതല്‍ നീലേശ്വരം രാജു മാസ്റ്ററാണു നൃത്തയിനങ്ങളിലെ ഗുരു. അവധി ദിവസങ്ങളില്‍ നീലേശ്വരത്ത് എത്തി ഇപ്പോഴും നൃത്തപഠനം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഭാര്യ ഡോ. അശ്വതിയും കലാമേഖലയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. മക്കള്‍: കൃഷ്ണനുണ്ണി, കൃഷ്ണവേണി. നീലേശ്വരം സ്വദേശിയായ റിട്ട. പ്രിന്‍സിപ്പല്‍ ഗണപതി മാസ്റ്ററുടെയും റിട്ട. അധ്യാപിക പി.എ കുമാരിയുടെയും മകനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago