റോഹിങ്ക്യാന്‍ പ്രശ്നം; ഒ.ഐ.സി അടിയന്തര യോഗം വ്യാഴാഴ്ച
ജിദ്ദ: മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക് മാനുഷികമായ സഹായം എത്തിക്കുന്നതിന് മനുഷ്യാവകാശ സംഘടനകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ഗനൈഷേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന് (ഒ.ഐ.സി) അടിയന്തര യോഗം വ്യാഴാഴ്ച ചേരും. മലേഷ്യന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ക്വലാലമ്പൂരില്‍ വച്ചാണ് യോഗം. ഒ.ഐ.സി രാജ്യങ്ങളിലെ വിദേശ്യകാര്യ മന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മുസ്ലിംകള്ക്ക് നേരെയുള്ള പീഡനങ്ങള്‍ക്ക് അറുതിവരുത്തി വീട് വിട്ടുപോയവര്‍ക്ക് തിരിച്ചുവന്ന് സ്വന്തം നാട്ടില്‍ സമാധാനത്തോടും മാന്യതയോടും കഴിയാനുള്ള അവസരമൊരുക്കാന്‍ അവിടത്തെ വിവിധ കക്ഷികളുമായി ചര്‍ച്ച ചെയ്യുന്നതിനും വേണ്ട നടപടിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ഈ വിഷയത്തില്‍ ഇതിനു മുമ്പും പലതവണ ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."