സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് സമ്മര്‍ ക്യാംപിന് സമാപനമായി
രാജാക്കാട്: എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസമായി നടന്നുവന്ന സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ത്രിദിന സമ്മര്‍ ക്യാമ്പിന് സമാപനമായി. വളര്‍ന്നുവരുന്ന പുതുതലമുറകളില്‍ രാജ്യ സ്‌നേഹവും സേവന മനോഭാവവും സാമൂഹിക ബോധവും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയാണ് സമൂഹത്തിന് തന്നെ മാതൃകയായ എസ് പി സി കുട്ടികള്‍ക്ക് എല്ലാവര്‍ഷവും അവധിക്കാലങ്ങളില്‍ സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി ബിന്ദുമോള്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. വി എന്‍ സജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി പി ഒ പി എന്‍ സുജിത്കുമാര്‍ സ്വാഗതം ആശംസിച്ചു.
ലോക രാജ്യങ്ങളില്‍ വച്ച് എറ്റവും കൂടുതല്‍ യുവജനങ്ങല്‍ ഉള്ളത് ഇന്ത്യയിലാണെന്നും അതുകൊണ്ട് തന്നെ പ്രതികരണ ശേഷിയുള്ള ഒരു തലമുറ വളര്‍ന്ന് വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അത്തരത്തില്‍ പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതിന് എസ് പി സിക്ക് കഴിയുന്നുണ്ടെന്നും വി എന്‍ സജി പറഞ്ഞു. തുടര്‍ന്ന് എസ് പി ജില്ലാ നോഡല്‍ ഓഫീസര്‍ കെ ജി മോഹനനെ ഡി വൈ എസ് പി പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഉപാഹരങ്ങള്‍ നല്‍കി ആദരിച്ചു. പ്രധാന അധ്യാപിക എം ഉഷാകുമാരി, സി ഐ മാരായ ജോര്‍ജ്ജ് കുര്യന്‍, ലൈജ ഷാജി, സി പി ഒ കെ പി മായ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."