HOME
DETAILS

ഇടുക്കി പകര്‍ച്ചവ്യാധി ഭീഷണിയില്‍

  
backup
May 25 2016 | 22:05 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf

തൊടുപുഴ: മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളിലെ പാളിച്ചമൂലം ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് വണ്ണപ്പുറം പാറയില്‍ ബിജു ജോര്‍ജ് (43) ഇന്നലെ മരിച്ചു. എറണാകുളം പി.വി.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് വണ്ണപ്പുറം മേഖലയിലെ മൂന്നാമത്തെ മരണമാണിത്. ഇടുക്കി ജില്ലയില്‍ 260 ഓളം പേര്‍ക്ക് ഡെങ്കിബാധ സംശയിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വണ്ണപ്പുറത്താണ്.
അടിമാലി മേഖലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ 24 പേര്‍ക്ക് രോഗം സ്ഥിരികരിച്ചിട്ടുണ്ട്. .പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ ഫോഗിംഗ് അരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അടിമാലി പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ ഡെങ്കിപ്പനി കണ്ടെത്തിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇതിനോടൊപ്പം ചിക്കന്‍പോക്‌സും മഞ്ഞപ്പിത്തവും ജില്ലയില്‍ പടര്‍ന്നു പിടിക്കുകയാണ്. കുമാരമംഗലം, വണ്ണപ്പുറം, കോടിക്കുളം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുള്ളത്.
പനി നിയന്ത്രണവിധേയമാണന്നു അധികൃതര്‍ പറയുമ്പോഴും കൂടുതലാളുകള്‍ രോഗബാധിതരാവുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മുപ്പതിലേറെ ആളുകളാണ് മഞ്ഞപ്പിത്ത ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
അറുനൂറിലേറെ പേര്‍ ചിക്കന്‍പോക്‌സും ബാധിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയതാണ് പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ കാരണം. സാധാരണായായി മഴയെത്തുന്നതിന് മുന്‍പ് പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ശുചീകരണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചെയ്യേണ്ടതാണ്.
ഇതിനായി പഞ്ചായത്തുകള്‍ക്ക് പ്രത്യേകം ഫണ്ടും അനുവദിച്ചിട്ടുണ്ട്.എന്നാല്‍ ഇതാന്നും വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തിയില്ല. ഇതുമൂലം ഫോഗിങ് ഉള്‍പ്പടെയുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും പലയിടങ്ങളിലും നടന്നിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര മരുന്നുകള്‍ ഇല്ലെന്നും പരാതിയുണ്ട്. പല സ്ഥലങ്ങളിലും ഡോക്ടര്‍മാരുടെ കുറവുമുണ്ട്. ആദിവാസി മേഖലകളിലെ പല ആശുപത്രികളുടെയും സ്ഥിതി ഏറെ പരിതാപകരമാണ്. രോഗബാധിത മേഖലകളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടാതെ ജില്ലയിലുടനീളം ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ എന്നിവ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
രോഗം പടരുമ്പോഴും ഹൈറേഞ്ച് മേഖലയിലയിലെ ചികിത്സ സംവിധാനങ്ങള്‍ താളംതെറ്റിയാണ് മുന്നോട്ടു പോകുന്നത്. ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയുടെ അവസ്ഥ ദയനീയമാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന ഇവിടം പതിനഞ്ചു വര്‍ഷം മുന്‍പ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി.
ഇതോടെ താലൂക്ക് ആശുപത്രിയെന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ ചികിത്സാ സൗകര്യങ്ങളും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ എണ്ണവും ഒന്നര പതിറ്റാണ്ടു മുന്‍പ് ഉള്ളതു തന്നെയാണ്. ഇവിടുത്തെ പ്രധാന ചുമതല വഹിക്കേണ്ട സൂപ്രണ്ട് തസ്തിക പോലും ഒഴിഞ്ഞു കിടക്കുകയാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നാലു കാഷ്വാലിറ്റി ഡോക്ടര്‍മാരെ ഇവിടെ നിയോഗിക്കുമെന്ന് ഉത്തരവ് ഉണ്ടെങ്കിലും ഒരാളെ മാത്രമാണ് ലഭിച്ചിട്ടുള്ളത്. മുപ്പതോളം ഡോക്ടര്‍മാര്‍ സേവനം ചെയ്യേണ്ട സാഹചര്യത്തില്‍ നിലവിലുള്ളത് വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ വന്നിട്ടുള്ള രണ്ടുപേര്‍, ജീവിത ശൈലി രോഗ നിയന്ത്രണ പദ്ധതിയില്‍ പെടുത്തി വന്നിട്ടുള്ള വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ ഇവിടെയുള്ളത് 13 പേരാണ്. തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, ഏഴല്ലൂര്‍, വണ്ണപ്പുറം, കോടിക്കുളം, മണക്കാട് എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ഒട്ടറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഈ മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി എടുക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പരാതി.
ഇവിടെ നിന്നെല്ലാമുള്ള രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. താലൂക്ക് ആശുപത്രിക്ക് ജില്ലാ ആശുപത്രിയുടെ പദവി നല്‍കിയെങ്കിലും പ്രഖ്യാപിക്കപ്പെട്ട ഡോക്ടര്‍മാരും അനുബന്ധ സൗകര്യങ്ങളും ഇനിയും ലഭിച്ചിട്ടില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago