റോഹിംഗ്യന്‍ വംശഹത്യ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍
മലപ്പുറം: ചരിത്രത്തില്‍ സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ഉന്‍മൂലനവും നേരിടുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ രക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
റോഹിംഗ്യന്‍ മുസ്‌ലിംകളെ വേട്ടയാടുന്ന സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും മൃഗീയ ചെയ്തികള്‍ അന്വേഷിക്കാന്‍ ചെന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തക യാങ്കിലിയയെ തടഞ്ഞ ബുദ്ധതീവ്രവാദികളുടെയും ഇതിന് ഒത്താശ ചെയ്ത മ്യാന്‍മാര്‍ ഭരണകൂടത്തിന്റെയും നടപടി ഭീതിജനകമാണ്. സംഭവത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടുകയും പൊതുസമൂഹം ശക്തമായി പ്രതിഷേധിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത മുശാവറ അംഗങ്ങളായ കുഞ്ഞാണി മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചെന്തേര പൂക്കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ഖത്തര്‍ ഇബ്‌റാഹിം ഹാജി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എ.കെ ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി, നാസര്‍ ഫൈസി കൂടത്തായി, സി.എം കുട്ടി എടക്കുളം, ടി.എസ് മമ്മി തൃശൂര്‍, പാലത്തായി മൊയ്തു ഹാജി, സെയ്തലവി ഹാജി കോട്ടക്കല്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, കെ.എന്‍.എസ് മൗലവി, കെ.എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ടി. ഖാലിദ് സംസാരിച്ചു.
സി.ടി അബ്ദുല്‍ഖാദിര്‍ (കാസര്‍കോട്), അബ്ദുല്‍ബാഖീ പി.കെ.പി (കണ്ണൂര്‍), സലാം ഫൈസി (കോഴിക്കോട്), ഉസ്മാന്‍ (വയനാട്), യു. ശാഫി ഹാജി (മലപ്പുറം), സി.എ കുട്ടിഹാജി (പാലക്കാട്), ത്രീസ്റ്റാര്‍ കുഞ്ഞമ്മദാജി (തൃശൂര്‍), കെ.കെ ഇബ്‌റാഹിം ഹാജി (എറണാകുളം), മഅ്മൂന്‍ ഹുദവി (കോട്ടയം), ബദ്‌റുദ്ദീന്‍ (കൊല്ലം), കെ.പി മുഹമ്മദ് ഹാജി (നീലഗിരി), ഹസന്‍ ആലന്‍കോട് (തിരുവനന്തപുരം) ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും എസ്.കെ ഹംസഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."