സി.പി.എം - ബി.ജെ.പി സംഘര്‍ഷം
കഞ്ചിക്കോട്: ബി.ജെ.പി - സി.പി.എം സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ തീവെയ്പ്പിനിടെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കഞ്ചിക്കോട് ചടയന്‍കാലായി ശ്രീവത്സത്തില്‍ മുന്‍പഞ്ചായത്തംഗം കണ്ണന്റെ ഭാര്യ വിമലയാണ് (41) സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഇന്നലെ മരിച്ചത്.
ഡിസംബര്‍ 28 നാണ് ചടയന്‍കാലായി ശ്രീവത്സത്തില്‍ രാധാകൃഷ്ണന്റെ വീടിനുനേരെ ആക്രമണം നടന്നത്. അക്രമികള്‍ തീയിട്ട ബൈക്കില്‍ നിന്ന് പടര്‍ന്ന തീ പിടിച്ച് സമീപത്തു സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വിമല, ഭര്‍ത്താവ് കണ്ണന്, ഇദ്ദേഹത്തിന്റെ സഹോദരന് രാധാകൃഷ്ണന് എന്നിവര്‍ക്ക് പൊള്ളലേറ്റിരുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാധാകൃഷ്ണന് കഴിഞ്ഞ ആറിന് മരിച്ചിരുന്നു. കണ്ണന്റെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണ്.
മരിച്ച വിമല മഹിളാ മോര്‍ച്ച പ്രവര്‍ത്തകയാണ്. ഇവിടെ ബി.ജെ.പി, സി.പി.എം സംഘര്‍ഷം തുടര്‍ക്കഥയായിരുന്നു. അക്രമത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇനി മൂന്നു പേരെ കൂടി പിടികിട്ടാനുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതല്‍ ആറു വരെ പുതുശ്ശേരി പഞ്ചായത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തി. മൃതദേഹം ഇന്നലെ ഉച്ചയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."