മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സംഘവും കരിപ്പൂരില്‍ സംഘമെത്തിയത് കേരളത്തിലെ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍
കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനായി മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റിയുടെ ചെയര്മാന് ഇബ്രാഹിം ഭായി ജാന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു. മഹാരാഷ്ട്ര സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസര്‍ ഇംതിയാസ് ഖാസി, ഉദ്യോഗസ്ഥരായ സുബൈര്‍ അഹമ്മദ്, മുഹമ്മദ് സാദിഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസര്‍കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, വി അബ്ദുറഹ്മാന് എം.എല്‍.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. ഇ.കെ അഹമ്മദ്കുട്ടി, എ.കെ അബ്ദുറഹ്മാന്, അഹമ്മദ് മൂപ്പന്, ഷരീഫ് മണിയാട്ടുകുടി, നാസിറുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുറഹ്മാന് കോ-ഓഡിനേറ്റര്‍ ഷാജഹാന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ബാപ്പുമുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചനവും, പ്രാര്‍ഥനയും നടത്തി. ഹജ്ജ് സേവന രംഗത്ത് കേരളത്തിന്റെ മാതൃക അനുകരണീയവും ഹാജിമാരുടെ അപേക്ഷ സ്വീകരിക്കുന്നതിനും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്ഹവുമാണെന്നും മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് ഇബ്രാഹിം ഭായി ജാന്‍ പറഞ്ഞു.
കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റിയിലും നടപ്പാക്കുമെന്നും, ഇവ നേരില്‍ വന്ന് കാണുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ വി അബ്ദുറഹ്മാന് എം.എല്‍.എ. അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."