മഴ എത്തി; നഗരത്തിലെ റോഡുകള്‍ വെള്ളത്തില്‍
കോട്ടയം: മഴ എത്തിയതോടെ നഗരത്തിലെ റോഡുകള്‍ പലതും വെള്ളത്തിനടില്‍. അശാസ്ത്രീയമായുള്ള റോഡു നിര്‍മ്മാണമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുടയംപടിയില്‍ നിന്നും ഒളശ്ശ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പലഭാഗങ്ങളുമാണ് വെള്ളതിനടിയിലായത്.
ഇന്നലെ ഉച്ചമുതല്‍ പെയ്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. റോഡിനു ഇരുവശവും ഓടകള്‍ നിര്‍മ്മിക്കാത്തതാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടാകാന്‍ പ്രധാന കാരണം.
റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളു. റോഡ് നിര്‍മ്മാണത്തില്‍ ഉണ്ടായ അപാകതയും ഓടകളുടെ അഭാവവുമാണ് ഇതിന് കാരണം. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള പല റോഡുകളും ഒരു മഴയോടു കൂടി തന്നെ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്.
താഴ്‌ന പ്രദേശങ്ങളിലുള്ള റോഡുകള്‍ ഉയര്‍ത്താതെയും ആവശ്യത്തിനുള്ള ഓടകളും നിര്‍മ്മിക്കാതെയാണെന്ന ആക്ഷേപം പല തവണ നാട്ടുകാര്‍ ഉയര്‍ത്തിയെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
മഴ പെയ്താല്‍ ഉടന്‍ തന്നെ കുടയംപടിയില്‍ വെള്ളക്കെട്ട് പതിവ് കാഴ്ചയാണെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ഇന്നും അധികാരികള്‍ക്കായിട്ടില്ല.ഇത്തരത്തില്‍ നിരന്തരമായി വെള്ളം കെട്ടിക്കിടന്നാല്‍ റോഡുകള്‍ തകരുമെന്നതില്‍ സംശയമില്ല.
കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച റോഡുകള്‍ ഓടകളില്ലാത്തതിനാല്‍ മഴക്കാലം കഴിയുന്നതോടെ വീണ്ടും കുണ്ടും കുഴിയും നിറയുന്ന സ്ഥിതിയിലേക്കാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇതിനെതിരെ പല തവണ അധികാരികളെ ബന്ധിപ്പെട്ട് പരാതി സമര്‍പ്പിച്ചിട്ടും ഇതിനൊരു പരിഹാരം കാണാന്‍ ശ്രമിക്കാത്ത അധികാരികളുടെ അനാസ്ഥയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."