HOME
DETAILS
MAL
സി.കെ.പിയെ പിന്തുണച്ച് മുഖ്യമന്ത്രി
backup
January 17 2017 | 03:01 AM
കണ്ണൂര്‍: കമലിനെയും എം.ടിയേയും വിമര്‍ശിച്ച എ. എന്‍ രാധാകൃഷ്ണനെതിരേ പരസ്യനിലപാടെടുത്തു ആര്. എസ്. എസിന്റെ അപ്രീതിക്കിരയായ ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ പത്മനാഭനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഘ്പരിവാറില്‍ നേരെ ചൊവ്വേ ചിന്തിക്കുന്നവര്‍ വരുന്നുണ്ടെന്നു സി.കെ പത്മനാഭനെ ഉദാഹരണമാക്കി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ഇപ്പോള്‍ ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെച്ചേക്കില്ലെന്ന നിലപാടിലാണ്. ഒരു പ്രധാനമന്ത്രി ഇത്രയും താഴാന്‍ പാടില്ല. കമലിനോട് പാകിസ്താനിലേക്ക് പോകാനാണ് പറയുന്നത്. എങ്ങോട്ടാണ് ഇവര്‍ ഈ നാടിനെ കൊണ്ടുപോകുന്നത്. അതേ സമയം സി.കെ പത്മനാഭനെപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ടെന്നും പിണറായി കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."